Skip to content

DRS ലും കൃത്രിമം !! ഇന്ത്യയ്ക്കെതിരെ ആരോപണവുമായി മുൻ പാക് താരം

ലോകകപ്പിൽ ഇന്ത്യ വിജയകുതിപ്പ് തുടരുന്നതിനിടെ ആതിഥേയർക്കെതിരെ വീണ്ടും ആരോപണവുമായി മുൻ പാകിസ്ഥാൻ താരം ഹസൻ റാസ രംഗത്ത്. മുൻപ് ഇന്ത്യ പന്ത് മാറ്റിയെന്ന് ആരോപിച്ച ഹസൻ റാസ ഇക്കുറി DRS ലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സൗത്താഫ്രിക്കൻ താരം റാസി വാൻഡർ ഡസൻ്റെ വിക്കറ്റ് ചൂണ്ടികാട്ടിയാണ് ഇന്ത്യ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൽ കൃത്രിമം കാണിച്ചുവെന്ന് ഹസൻ റാസ ആരോപിച്ചത്.

” ജഡേജ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അവൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. പക്ഷേ നമ്മൾ സംസാരിക്കുന്നത് DRS നെ പറ്റിയാണ്. റാസി വാൻഡർ ഡസനായിരുന്നു ബാറ്റ്സ്മാൻ ലെഗ് സ്റ്റമ്പിൽ പിച്ച് ചെയ്ത പന്ത് എങ്ങനെയാണ് മിഡിൽ സ്റ്റമ്പിൽ ഹിറ്റ് ചെയ്യുക ? ”

” ആ പന്ത് ലെഗ് സ്റ്റാമ്പിലേക്കാണ് പോയതെന്ന് ഏവരും കണ്ടതാണ്. മറ്റുള്ളവരെ പോലെ ഞാനും എൻ്റെ അഭിപ്രായം തുറന്നുപറയുകയാണ്. ഇത്തരം കാര്യങ്ങൾ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാക്കണം. ഇവിടെ DRS ൽ കൃത്രിമം നടന്നിരിക്കുന്നു. അത് വളരെ വ്യക്തമാണ്. ” ഹസൻ റാസ ആരോപിച്ചു.

നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി ഐസിസി പന്ത് മാറ്റിനൽകുന്നുവെന്ന ഹസൻ റാസയുടെ ആരോപണങ്ങൾ പാക് ഇതിഹാസം വസീം അക്രം അടക്കമുളളവർ തള്ളികളഞ്ഞിരുന്നു.