Skip to content

അതിശക്തം !! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്തുതരിപ്പണമാക്കി ഇന്ത്യ. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 243 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ കുറിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 327 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ എട്ടാം വിജയമാണിത്.

ഓവറിൽ റൺസ് വഴങ്ങി വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് സൗത്താഫ്രിക്കയെ തകർത്തത്. മൊഹമ്മദ് ഷാമി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഏകദിന ക്രിക്കറ്റിലെ 49 ആം സെഞ്ചുറി നേടിയത് കോഹ്ലി 121 പന്തിൽ 101 റൺസ് നേടി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ 87 പന്തിൽ 77 റൺസും രോഹിത് ശർമ്മ 24 പന്തിൽ 40 റൺസും രവീന്ദ്ര ജഡേജ 15 പന്തിൽ 29 റൺസും നേടി.

മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. നേരത്തെ കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ തകർത്തുകൊണ്ട് ഇന്ത്യ സെമിഫൈനൽ യോഗ്യത നേടിയിരുന്നു.