Skip to content

എന്തുകൊണ്ടാണ് പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയത് ? കാരണം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.

സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഓൾ റൗണ്ടർക്ക് പകരം സ്പെഷ്യാലിസ്റ്റ് ബൗളറെ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണം രാഹുൽ ദ്രാവിഡ് ചൂണ്ടികാട്ടിയത്.

ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരം അക്ഷർ പട്ടേലിനെയോ ദീപക് ചഹാറിനെയോ ഉൾപ്പെടുത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ഇന്ത്യ പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഹാർദിക്ക് പാണ്ഡ്യയുടെ പരിക്കിന് ശേഷം ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ് എന്നിവർ ഉൾപ്പടെ മൂന്ന് പേസർമാരുമായാണ് ഇന്ത്യ കളിക്കുന്നതെന്നും സ്പിന്നർക്കും ഓൾ റൗണ്ടർക്കും ബാക്കപ്പ് ഉണ്ടെങ്കിലും ഒരു ഫാസ്റ്റ് ബൗളറെ ബാക്കപ്പായി ആവശ്യമുണ്ടായിരുന്നുവെന്നും പ്രസ്സ് കോൺഫ്രൻസിൽ രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഒരു ആറാം ബൗളിംഗ് ഒപ്ഷൻ ടീമിന് ഇല്ലെന്ന് തുറന്നുസമ്മതിച്ച രാഹുൽ ദ്രാവിഡ് വേണ്ടിവന്നാൽ ഇൻസ്വിങർ കൊണ്ട് ഭീഷണിസൃഷ്ടിക്കുന്ന കോഹ്ലിയെന്ന ബൗളറുടെ സേവനം തേടുമെന്നും തമാശരൂപേണ തുറന്നുപറഞ്ഞു.