Skip to content

ഇതെന്താ ജയിലോ ! മോശം പ്രകടനത്തിൽ സുരക്ഷയെ പഴിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ

ഏകദിന ലോകകപ്പിലെ തങ്ങളുടെ മോശം പ്രകടനത്തിലെ മോശം പ്രകടനത്തിൽ ഇന്ത്യയിലെ സുരക്ഷയെ കുറ്റപെടുത്തി പാക് ടീം ഡയറക്ടർ മിക്കി ആർതർ. ഇനി ഏതാനും മത്സരങ്ങൾ മാത്രം ശേഷിക്കെയാണ് ഈ വിമർശനവുമായി മിക്കി ആർതർ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിൽ തങ്ങൾക്ക് കനത്ത സുരക്ഷയാണ് ഉള്ളതെന്നും റൂം വിട്ട് പുറത്തുപോകാൻ പോലും കഴിയുന്നില്ലയെന്നും കോവിഡ് കാലത്തേക്ക് തിരിച്ചുപോയത് പോലെയാണ് തങ്ങൾക്ക് തോന്നുന്നതെന്നും മിക്കി ആർതർ വിമർശനമായി ഉന്നയിച്ചു.

” ഞങ്ങൾ വൻ സുരക്ഷയ്ക്ക് കീഴിലാണ് ഉള്ളതെന്ന കാര്യം ദുഷ്കരമായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ അതിൽ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടായി. ഞങ്ങൾ ഹോട്ടൽ റൂമിൽ ഒറ്റപെട്ടതുപോലെയായാണ് തോന്നുന്നത്. കോവിഡ് കാലഘട്ടത്തിൽ തിരിച്ചെത്തിയതുപോലെയാണ് ഇത്. ”

” പ്രഭാതഭക്ഷണം പ്രത്യേക മുറിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. മറ്റു രാജ്യങ്ങളിൽ റോഡിൽ ഇറങ്ങുവാനും ഇഷ്ടപെടുന്ന രീതിയിൽ സഞ്ചരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുമായിരുന്നു. പക്ഷേ ഇക്കുറി ഞങ്ങൾക്കതിന് സാധിക്കുന്നില്ല. ” മിക്കി ആർതർ പറഞ്ഞു.

ഇന്ത്യയിൽ എത്തിയ ശേഷം മൂന്ന് തവണ മാത്രമാണ് തങ്ങൾക്ക് പുറത്തിറങ്ങാൻ സാധിച്ചതെന്നും അവിടെയും സുരക്ഷ ഉണ്ടായിരുന്നുവെന്നും മിക്കി ആർതർ കൂട്ടിചേർത്തു.

ലോകകപ്പിലേക്ക് വരുമ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും 6 പോയിൻ്റോടെ ആറാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. ഇനിയുള്ള മത്സരങ്ങൾ വിജയിക്കുകയും മറ്റു മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ മാത്രമെ ലോകകപ്പിൽ പ്രവേശിക്കാൻ പാകിസ്ഥാന് സാധിക്കൂ.