Skip to content

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! സൂപ്പർതാരം പുറത്ത് ! പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനൽ യോഗ്യത നേടിയതിന് പുറകെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ടീമിൻ്റെ വൈസ് ക്യാപ്റ്റനും സ്റ്റാർ ഓൾ റൗണ്ടറുമായ ഹാർദിക്ക് പാണ്ഡ്യ ലോകകപ്പിൽ നിന്നും പുറത്തായി.

ലോകകപ്പിലെ നാലാം മത്സരത്തിൽ ബംഗ്ളാദേശിനെതിരെ പന്തെറിയവെയാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയത്. പിന്നീട് തുടർന്നുള്ള മത്സരങ്ങളിൽ താരം കളിച്ചിരുന്നില്ല. പാണ്ഡ്യയ്ക്ക് പകരമെത്തിയ മൊഹമ്മദ് ഷാമി ഗംഭീര പ്രകടനം ഇന്ത്യക്കായി പുറത്തെടുത്തിരുന്നു. ടൂർണമെൻ്റിൻ്റെ അവസാന ഘട്ടത്തിൽ പാണ്ഡ്യ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഉണ്ടായിരുന്നത്. എന്നാൽ അതിന് മുൻപേ പരിക്കിൽ നിന്നും മുക്തനാകുവാൻ താരത്തിന് സാധിക്കില്ല.

ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനായി യുവ പേസർ പ്രസീദ് കൃഷ്ണയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പിൽ തുടർച്ചയായ ഏഴാം വിജയം നേടികൊണ്ടാണ് ഇന്ത്യ സെമിഫൈനൽ യോഗ്യത നേടിയത്. സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീം കൂടിയാണ് ഇന്ത്യ. ഇനി സൗത്താഫ്രിക്ക, നെതർലൻഡ്സ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയ്ക്ക് മത്സരങ്ങൾ ശേഷിക്കുന്നത്.