Skip to content

ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം വൈകാതെ കളിക്കളത്തിൽ തിരിച്ചെത്തും

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചുകൊണ്ട് ശക്തമായ നിലയിലാണ് ഇന്ത്യൻ ടീമുള്ളത്. ഇന്ത്യൻ ടീം വിജയകുതിപ്പ് തുടരുമ്പോൾ മറ്റൊരു ശുഭ വാർത്ത ടീമിനെയും ആരാധകരെയും തേടിയെത്തിയിരിക്കുകയാണ്.

കാർ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റി ദീർഘനാൾ കളിക്കളത്തിന് വെളിയിലായിരുന്നു വിക്കറ്റ് കീപ്പർ റിഷഭ് പന്ത് അധികം വൈകാതെ തന്നെ ഇന്ത്യയ്ക്കായി തിരിച്ചെത്തും.

അടുത്ത വർഷം ജനുവരിയോടെയായിരിക്കും പന്ത് ഇന്ത്യയ്‌ക്കായി തിരിച്ചെത്തും. അതിന് മുൻപായി നടക്കുന്ന ഇന്ത്യയുടെ സൗത്താഫ്രിക്കൻ പര്യടനം താരത്തിന് നഷ്ടമാകും. എന്നാൽ ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയോടെ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് പന്തുള്ളത്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പന്ത് പരിശീലനം നടത്തികൊണ്ടിരിക്കുകയാണ്. ബിസിസിഐയുടെ മെഡിക്കൽ ടീം താരത്തെ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ബംഗ്ളാദേശിനെതിരെയായിരുന്നു പന്ത് അവസാനമായി കളിച്ചത്.

കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്തിന് പിന്നീട് ഐ പി എല്ലും ഒടുവിൽ ലോകകപ്പും നഷ്ടമായി. ഇന്ത്യയ്ക്കായി തിരിച്ചെത്തുന്നതിന് മുൻപേ ആഭ്യന്തര ക്രിക്കറ്റിൽ പന്ത് കളിക്കും.