Skip to content

ഷാമിയ്ക്ക് വേണ്ടി കോഹ്ലിയെത്തി ! പക്ഷേ എനിക്ക് വേണ്ടി ആരും … : മുൻ പാകിസ്ഥാൻ താരം

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം ഡാനിഷ് കനേരിയ രംഗത്ത്. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാനിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് കനേരിയ തുറന്നുപറഞ്ഞത്.

ഹിന്ദുവായതിനാൽ പാകിസ്ഥാൻ ടീമിൽ നിന്നും വിവേചനങ്ങൾ താൻ നേരിട്ടിരുന്നുവെന്നും മതം മാറിയിരുന്നുവെങ്കിൽ തനിക്ക് പാകിസ്ഥാൻ്റെ ക്യാപ്റ്റൻ സ്ഥാനം പോലും ലഭിച്ചേനെയെന്നും ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുമ്പോൾ പാകിസ്ഥാനിൽ കാര്യങ്ങൾ വ്യത്യസ്തമാണെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

” മതം മാറിയിരുന്നുവെങ്കിൽ ഞാൻ പാകിസ്ഥാൻ്റെ ക്യാപ്റ്റനാവുകയും എല്ലാ റെക്കോർഡുകളും തകർക്കുകയും ചെയ്തേനെ. ”

” ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കുന്നു. മൊഹമ്മദ് ഷാമി ആക്രമണം നേരിട്ടപ്പോൾ ആദ്യം പിന്തുണയുമായി എത്തിയത് വിരാട് കോഹ്ലിയായിരുന്നു. പക്ഷേ ഞാൻ കളിക്കുമ്പോൾ ഇത് സംഭവിച്ചില്ല. ഒരു പാകിസ്ഥാൻ കളിക്കാരൻ പോലും എനിക്ക് വേണ്ടി രംഗത്തെത്തുകയോ പിൻതുണയ്ക്കുകയോ ചെയ്തില്ല. ഇന്ത്യയിൽ എല്ലാവരും തുല്യരാണ്. ” ഡാനിഷ് കനേരിയ പറഞ്ഞു.

മൊഹമ്മദ് റിസ്വാൻ ഗ്രൗണ്ടിൽ നമാസ് ചെയ്തതിൽ വിമർശനവും കനേരിയ ഉന്നയിച്ചു. ഇതെല്ലാം ചെയ്യേണ്ടത് ഡ്രസിങ് റൂമിൽ വെച്ചാണെന്നും മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയും ഇത് ചെയ്യാത്തത് എന്തുകൊണ്ടാണ് ഇത് ചെയ്യാത്തതെന്നും കോഹ്ലിയും രോഹിത് ശർമയും അടക്കമുളളവരും വിശ്വാസികൾ തന്നെയാണെന്നും ഡാനിഷ് കനേരിയ പറഞ്ഞു.