Skip to content

കേരളത്തിനെതിരെയും ഫിഫ്റ്റി ! ചരിത്രനേട്ടവുമായി റിയാൻ പരാഗ്

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം തുടർന്ന് ആസാം യുവതാരം റിയാൻ പരാഗ്. കേരളത്തിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി ടീമിനെ വിജയത്തിച്ച താരം ഇതൊടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി.

രണ്ട് വിക്കറ്റിനായിരുന്നു മത്സരത്തിൽ ആസാം കേരളത്തെ തോൽപ്പിച്ചത്. കേരളം ഉയർത്തിയ 128 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ ആസാം മറികടന്നു. 33 പന്തിൽ ഒരു ഫോറും 6 സിക്സും ഉൾപ്പടെ പുറത്താകാതെ നിന്ന റിയാൻ പരാഗാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിൻ്റെ ആദ്യ തോൽവിയാണിത്. കഴിഞ്ഞ ആറ് മത്സരങ്ങളിലും കേരളം വിജയിച്ചിരുന്നു.

ടൂർണമെൻ്റിലെ തുടർച്ചയായ ആറാം ഫിഫ്റ്റിയാണ് പരാഗ് കേരളത്തിനെതിരെ നേടിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ തുടർച്ചയായി 6 ഫിഫ്റ്റി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് പരാഗ് സ്വന്തമാക്കി.

ടൂർണമെൻ്റിലെ ടോപ് സ്കോറർ കൂടിയാണ് പരാഗ്. 7 മത്സരങ്ങളിൽ നിന്നും 110.00 ശരാശരിയിൽ 190 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 440 റൺസ് പരാഗ് നേടിയിട്ടുണ്ട്.