Skip to content

മെസ്സി നേടിയതുപോലെ കോഹ്ലി അത് ഇന്ത്യയ്ക്കായി നേടും !! മുൻ ഇംഗ്ലണ്ട് താരം

ഐസിസി ഏകദിന ലോകകപ്പിൽ വിജയകുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ ടീം. വിരാട് കോഹ്ലിയ്ക്കൊപ്പം രോഹിത് ശർമ്മയും മറ്റു താരങ്ങളും ഫോമിൽ എത്തിയപ്പോൾ തുടർച്ചയായ അഞ്ചാം വിജയം നേടികൊണ്ട് ഇന്ത്യ കുതിക്കുകയാണ്. ഇതിനിടെ വിരാട് കോഹ്ലി ഇക്കുറി ഇന്ത്യക്കായി ലോകകപ്പ് നേടുമെന്ന് പ്രവചിചചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ലയണൽ മെസ്സിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് വോൺ ഈ പ്രവചനം നടത്തിയിരിക്കുന്നത്.

ഈ ലോകകപ്പിൽ ഒരു സെഞ്ചുറി അടക്കം അഞ്ച് മത്സരങ്ങളിൽ നിന്നും 354 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഡീകോക്കിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് കോഹ്ലിയുള്ളത്.

കോഹ്ലിയെ പോലുളള വലിയ താരങ്ങൾ ലോകകപ്പ് പോലെയുള്ള വലിയ വേദികളിൽ തീർച്ചയായും ഫോമാകുമെന്നും ഈ ലോകകപ്പിൽ തന്നെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് കോഹ്ലി തകർത്താലും അതിൽ അത്ഭുതപെടേണ്ടയെന്നും വോൺ പറഞ്ഞു.

” ചേസിങിൽ കോഹ്ലിയേക്കാൾ മികച്ചതായി ആരുമില്ല. ഫൈനലിന് മുൻപേ 49 ആം സെഞ്ചുറിയും ഫൈനലിൽ അമ്പതാം ഏകദിന സെഞ്ചുറിയും കോഹ്ലി നേടിയാൽ അതിൽ അത്ഭുതപെടേണ്ട കാര്യമല്ല. ഇത് നക്ഷത്രത്തിൽ അടയാളപെടുത്തിയതാണ്. ”

” മികച്ച കളിക്കാർ എല്ലായ്പ്പോഴും ലോകകപ്പിൽ വരവറിയിക്കും അതവരുടെ പൈതൃകമാണ്. ഫുട്ബോൾ കളിക്കാരെ നോക്കൂ. അർജൻ്റീയ്ക്ക് വേണ്ടി ലയണൽ മെസ്സിയ്ക്ക് ലോകകപ്പ് നേടണമായിരുന്നു അവനത് ചെയ്തു. കോഹ്ലി ലോകകപ്പ് നേടിയിട്ടുണ്ട്. പക്ഷേ ഇക്കുറി അവനാണ് ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിക്കാൻ പോകുന്നത്. ” മൈക്കൽ വോൺ പറഞ്ഞു.