Skip to content

ഇനി ഒന്നാമൻ ! ചരിത്ര നേട്ടത്തിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

തൻ്റെ അവസാന ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൻ ഡീകോക്ക്. ബംഗ്ളാദേശിനെതിരായ മത്സരത്തിൽ ഈ ലോകകപ്പിലെ തൻ്റെ മൂന്നാം സെഞ്ചുറി നേടികൊണ്ട് കൂറ്റൻ സ്കോറാണ് താരം കുറിച്ചത്. ഈ പ്രകടനത്തോടെ ചരിത്രറെക്കോർഡിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ താരം പിന്നിലാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് അടിച്ചുകൂട്ടിയിരുന്നു. 101 പന്തിൽ നിന്നുമാണ് ഡീകോക്ക് തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 140 പന്തിൽ 15 ഫോറും 7 സിക്സും ഉൾപ്പടെ 174 റൺസ് ഡീകോക്ക് അടിച്ചുകൂട്ടി .

49 പന്തിൽ 2 ഫോറും 8 സിക്സും ഉൾപ്പടെ 90 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും 15 പന്തിൽ 34 റൺസ് നേടിയ ഡേവിഡ് മില്ലറും 60 റൺസ് നേടിയ ക്യാപ്റ്റൻ എയ്ഡൻ മാർക്രവും സൗത്താഫ്രിക്കയ്ക്കായി തിളങ്ങി.

മത്സരത്തിലെ പ്രകടനത്തോടെ 48 വർഷം നീണ്ട ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഡീകോക്ക് മാറി. 2007 ഏകദിന ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 104 പന്തിൽ 13 ഫോറും 8 സിക്സും ഉൾപ്പടെ 149 റൺസ് നേടിയ ആദം ഗിൽക്രിസ്റ്റിൻ്റെ റെക്കോർഡാണ് ഡീകോക്ക് തകർത്തത്.