Skip to content

കോഹ്ലിയുടെ സെഞ്ചുറി ആരാണ് ആഗ്രഹിക്കാത്തത്! വൈഡ് എറിഞ്ഞിട്ടും വൈഡ് വിധിക്കാതെ അമ്പയർ : വീഡിയോ കാണാം

സ്വന്തം നാട്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. ബംഗ്ലാദേശിനെ തകർത്തുകൊണ്ട് ഈ ലോകകപ്പിലെ തുടർച്ചയായ നാലാം വിജയം ഇന്ത്യ നേടിയിരിക്കുകയാണ്. ഇന്ത്യൻ വിജയത്തിനൊപ്പം വിരാട് കോഹ്ലിയുടെ സെഞ്ചുറിയായിരുന്നു മത്സരത്തിൻ്റെ പ്രധാന ഹൈലൈറ്റ്.

മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 257 റൺസിൻ്റെ വിജയലക്ഷ്യം 41.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. 39 ആം ഓവറിലെ മൂന്നാം പന്ത് മുതൽ പിന്നീടുള്ള എല്ലാ പന്തും നേരിട്ടത് വിരാട് കോഹ്ലിയായിരുന്നു. ഒടുവിൽ 97 റൺസിൽ നിൽക്കെ ഇന്ത്യയ്ക്ക് വിജയിക്കാൻ 2 റൺസ് മാത്രം മതിയെന്നിരിക്കെ സിക്സ് പറത്തികൊണ്ടാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

ഇതിനിടെ വിജയിക്കാൻ 2 റൺസ് വേണമെന്നിരിക്കെ നാസും അഹമ്മദ് എറിഞ്ഞ 42 ആം ആദ്യ പന്ത് വൈഡ് ആവുകയും കോഹ്ലിയും ആരാധകരും നിരാശനാവുകയും ചെയ്തു. എന്നാൽ വ്യക്തമായും പന്ത് ലെഗ് സൈഡിലേക്ക് പോയെങ്കിലും വൈഡ് വിധിക്കാൻ അമ്പയർ റിച്ചാർഡ് കെറ്റിൽബറോ തയ്യാറായില്ല. മുഖത്ത് ഒരു ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹം കോഹ്ലിയുടെ സെഞ്ചുറിയ്ക്കായി വൈഡ് വിളിക്കാതിരുന്നത്.

ഓവറിലെ മൂന്നാം പന്തിൽ സിക്സ് പറത്തികൊണ്ട് കോഹ്ലി ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയും ഒപ്പം തൻ്റെ സെഞ്ചുറിയും പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.

വീഡിയോ :

https://twitter.com/rightarmleftist/status/1715041377690820891?t=mNRE7NQSd9K_gG6TRwLoEQ&s=19