Skip to content

സിംഗിൾ ഓടാതിരുന്നപ്പോൾ കോഹ്ലി പറഞ്ഞത് അക്കാര്യം ! വെളിപ്പെടുത്തലുമായി കെ എൽ രാഹുൽ

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. എന്നാൽ ഈ സെഞ്ചുറി സെൽഫിഷ് ആണെന്ന വിമർശനം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ കോഹ്ലിയോട് സെഞ്ചുറിയ്ക്കായി കളിക്കാൻ ആവശ്യപെട്ടത് താനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെ എൽ രാഹുൽ.

മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 26 റൺസ് വേണ്ടത് മുതൽ പിന്നീട് എല്ലാ പന്തുകളും നേരിട്ടത് കോഹ്ലിയായിരുന്നു. പിന്നീട് മൂന്ന് ഓവറുകൾ കളിച്ച ശേഷമാണ് കോഹ്ലി സെഞ്ചുറി കുറിച്ചതും അതിനൊപ്പം തന്നെ ഇന്ത്യ വിജയം നേടുകയും ചെയ്തത്. ഇതിനിടെ കോഹ്ലി സിംഗിളിന് ശ്രമിച്ചുവെങ്കിലും കെ എൽ രാഹുൽ അതിന് തയ്യാറായില്ല.

ഇതിനെ കുറിച്ച് കെ എൽ രാഹുൽ മത്സരശേഷം തുറന്നുപറയുകയും ചെയ്തു. താൻ സിംഗിൾ ഓടാതിരുന്നപ്പോൾ ഇത് മോശമാണെന്നും താൻ നേട്ടങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് ആളുകൾ കരുതുമെന്നും നമ്മൾ അനായാസം വിജയിക്കുകയാണെന്നും സെഞ്ചുറി പൂർത്തിയാക്കൂവെന്ന് കോഹ്ലിയോട് താൻ പറഞ്ഞുവെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.

97 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ 103 റൺസ് മത്സരത്തിൽ കോഹ്ലി അടിച്ചുകൂട്ടി. 55 പന്തിൽ 53 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 40 പന്തിൽ 48 റൺസ് നേടിയ രോഹിത് ശർമ്മയും ഇന്ത്യക്കായി മികവ് പുലർത്തി. ശ്രേയസ് അയ്യർ 19 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 34 റൺസ് നേടി കോഹ്ലിയ്ക്കൊപ്പം പുറത്താകാതെ നിന്നു.