Skip to content

സിക്സ് നേടി ഫിനിഷ് ചെയ്ത് കോഹ്ലി ! ഒപ്പം സെഞ്ചുറിയും : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെയും തകർത്ത് വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. കിങ് കോഹ്ലിയുടെ സെഞ്ചുറി മികവിലാണ് പൂനെയിൽ നടന്ന മത്സരത്തിൽ ഇന്ത്യ അനായാസ വിജയം നേടിയത്.

മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 257 റൺസിൻ്റെ വിജയലക്ഷ്യം 41.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. കിങ് കോഹ്ലി സെഞ്ചുറി കുറിച്ചപ്പോൾ ശുഭ്മാൻ ഗിൽ ലോകകപ്പിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടി.

അത്യന്തം ആവേശം നിറഞ്ഞ അവസാന 10 മിനിറ്റിന് ഒടുവിലായിരുന്നു കോഹ്ലി സെഞ്ചുറി കുറിച്ചതും ഇന്ത്യ വിജയിച്ചതും. മത്സരത്തിൽ കോഹ്ലി 80 റൺസിൽ എത്തിയപ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാൻ 20 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. അതിനിടെ കോഹ്ലി സിംഗിൾ ഓടുവാൻ ശ്രമിച്ചുവെങ്കിലും കെ എൽ രാഹുൽ ഓടാൻ തയ്യാറായില്ല. ഇതോടെ കോഹ്ലി സെഞ്ചുറി നേടാൻ ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി റൺസ് നേടിയത് മുഴുവൻ കോഹ്ലിയായിരുന്നു.

ഒടുവിൽ 42 ആം ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ സിക്സ് പറത്തികൊണ്ട് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കുകയും ഒപ്പം ഇന്ത്യയ്ക്ക് 7 വിക്കറ്റിൻ്റെ വിജയം സമ്മാനിക്കുകയും ചെയ്തു.

6 ഫോറും 4 സിക്സും ഉൾപ്പടെയാണ് 97 പന്തിൽ കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ കോഹ്ലിയുടെ 48 ആം സെഞ്ചുറിയാണിത്. ഇനി സച്ചിനൊപ്പമെത്താൻ ഒരേയൊരു സെഞ്ചുറിയും ക്രിക്കറ്റ് ദൈവത്തെ പിന്നിലാക്കാൻ രണ്ട് സെഞ്ചുറിയും മാത്രമാണ് കോഹ്ലിക്ക് വേണ്ടത്.

വീഡിയോ :