Skip to content

സെഞ്ചുറിയുമായി കിങ് കോഹ്ലി ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ നാലാം വിജയം നേടി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം വിജയവുമായി ഇന്ത്യ. പൂനെയിൽ ബംഗ്ളാദേശിനെതിരെ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. കിങ് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്.

മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 249 റൺസിൻ്റെ വിജയലക്ഷ്യം 41.3 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഗില്ലും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 88 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ 40 പന്തിൽ 48 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ 55 പന്തിൽ 53 റൺസ് നേടി. പിന്നീട് വിരാട് കോഹ്ലി പൂനെയിലെ പിച്ചിൽ നിറഞ്ഞാടി. 97 പന്തിൽ 4 സിക്സും 6 ഫോറും ഉൾപ്പെടെ 103 റൺസ് കോഹ്ലി അടിച്ചുകൂട്ടി. കെ എൽ രാഹുൽ 34 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിന്നു. വിജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെയാണ് സിക്സ് നേടി കോഹ്ലി സെഞ്ചുറി നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 66 റൺസ് നേടിയ ലിറ്റൻ ദാസ്, 51 റൺസ് നേടിയ തൻസിദ് ഹസൻ, 46 റൺസ് നേടിയ മഹ്മധുള്ള എന്നിവരാണ് ബംഗ്ളാദേശിനായി തിളങ്ങിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.