Skip to content

സഞ്ജുവിന് കീഴിൽ കേരളത്തിൻ്റെ കുതിപ്പ് ! സ്വന്തമാക്കിയത് തുടർച്ചയായ മൂന്നാം വിജയം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ വിജയകുതിപ്പ് തുടർന്ന് കേരളം. കഴിഞ്ഞ മത്സരത്തിൽ സൗരാഷ്ട്രയെ തകർത്ത കേരളം ഇക്കുറി ബീഹാറിനെതിരെ അനായാസ വിജയം സ്വന്തമാക്കി.

6 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മത്സരത്തിൽ കേരളം കുറിച്ചത്. ബീഹാർ ഉയർത്തിയ 112 റൺസിൻ്റെ വിജയലക്ഷ്യം 13 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു.

കേരളത്തിന് വേണ്ടി രോഹൻ കുന്നുമ്മൽ 27 പന്തിൽ 36 റൺസ് നേടിയപ്പോൾ വിഷ്ണു വിനോദ് 17 പന്തിൽ 32 റൺസും അബ്ദുൽ ബാസിത് 23 പന്തിൽ 39 റൺസും നേടി. സഞ്ജു ബാറ്റിങിന് ഇറങ്ങിയില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബീഹാറിനെ 2 വിക്കറ്റുകൾ വീതം നേടിയ ബേസിൽ തമ്പിയും കെ എം ആസിഫും ചേർന്നാണ് തകർത്തത്. കഴിഞ്ഞ മത്സരത്തിൽ സർവീസസിനെ ഒരു റൺസിന് പരാജയപെടുത്തിയ കേരളം ആദ്യ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ 35 റൺസിന് പരാജയപെടുത്തിയിരുന്നു. പോയിൻ്റ് ടേബിളിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് കേരളമുള്ളത്. മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയം നേടിയ കേരളം 12 പോയിൻ്റ് ഇതിനോടകം നേടിയിട്ടുണ്ട്. ഗ്രൂപ്പിൽ മറ്റൊരു ടീമിനും മൂന്നിൽ മൂന്ന് വിജയം നേടാൻ സാധിച്ചിട്ടില്ല.