Skip to content

ഇനി ഒന്നാമൻ !! ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം തുടരുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യയ്ക്ക് മികച്ച തുടക്കം രോഹിത് ശർമ്മ സമ്മാനിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ.

മത്സരത്തിൽ 257 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 40 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 48 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് 88 റൺസ് രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

മത്സരത്തിലെ ഈ പ്രകടനത്തോടെ ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ ചേസിങിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി. മത്സരത്തിലെ പ്രകടനം അടക്കം ചേസിങിൽ 770 ലധികം റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. 743 റൺസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോർഡ് ഷാക്കിബ് സ്വന്തമാക്കിയത്.

കൂടാതെ മത്സരത്തിലെ പ്രകടനത്തോടെ ഈ ലോകകപ്പിലെ ടോപ് റൺ സ്കോററായും രോഹിത് ശർമ്മ മാറി. 4 മത്സരങ്ങളിൽ നിന്നും 66.25 ശരാശരിയിൽ 265 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. 249 റൺസ് നേടിയ ന്യൂസിലൻഡ് താരം ഡെവൻ കോൺവെയാണ് രോഹിത് ശർമ്മയ്ക്ക് പിന്നിലുള്ളത്.