Skip to content

പുതുചരിത്രം ! ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്ത് നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അട്ടിമറി വിജയവുമായി നെതർലൻഡ്സ്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം.

മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 246 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 42.5 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ശ്രീലങ്കയെയും ഓസ്ട്രേലിയയെയും തകർത്താണ് അനായാസ വിജയം തേടി സൗത്താഫ്രിക്ക നെതർലൻഡ്സിനെ നേരിടാൻ എത്തിയത്. എന്നാൽ തകർപ്പൻ പ്രകടനത്തിലൂടെ ഡച്ച് പട സൗത്താഫ്രിക്കയെ മുട്ടുകുത്തിച്ചു.

52 പന്തിൽ 43 റൺസ് നേടിയ ഡേവിഡ് മില്ലറും 40 റൺസ് നേടിയ കേശവ് മഹാരാജും മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ പിടിച്ചുനിന്നത്. നെതർലൻഡ്സിന് വേണ്ടി ലോഗൻവാൻ ബീക്ക് മൂന്ന് വിക്കറ്റും പോൾ വാൻ മീകരൻ, വാൻഡർ മെർവ്, ബാസ് ഡി ലീഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സിൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് മികച്ച സ്കോർ നേടിയത്. ഒരു ഘട്ടത്തിൽ 140 റൺസിന് 7 വിക്കറ്റ് അവർക്ക് നഷ്ടപെട്ടിരുന്നു. പിന്നീട് 69 പന്തിൽ 10 ഫോറും ഒരു സിക്സും അടക്കം 78 റൺസ് നേടിയ എഡ്വാർഡ്സിൻ്റെ മികവിലാണ് 43 ഓവറിൽ 245 റൺസ് നെതർലൻഡ്സ് നേടിയത്. വാൻഡർ മെർവ് 19 പന്തിൽ 29 റൺസും ആര്യൻ ദത് 9 പന്തിൽ 23 റൺസും നേടി.

നാളത്തെ മത്സരത്തിൽ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ നേരിടും. ഒക്ടോബർ 21 ന് ശ്രീലങ്കയ്ക്കെതിരെയാണ് ഇനി നെതർലൻഡ്സിൻ്റെ വിജയം. അതേ ദിവസം ഇംഗ്ലണ്ടിനെതിരെയാണ് സൗത്താഫ്രിക്കയുടെ അടുത്ത മത്സരം.