Skip to content

ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നല്ല ! വെളിപ്പെടുത്തലുമായി മുജീബ് റഹ്മാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്ര വിജയം അഫ്ഗാനിസ്ഥാൻ നേടിയിരുന്നു. അഫ്ഗാൻ വിജയത്തിന് ശേഷം മത്സരത്തിലെ ഹീറോ മുജീബ് റഹ്മാന് അരികിലേക്ക് ഒരു കുട്ടി എത്തുകയും സന്തോഷത്താൽ കരഞ്ഞുകൊണ്ട് താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ അക്കാര്യത്തിൽ കൂടുതൽ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുജീബ് റഹ്മാൻ.

അഫ്ഗാനിസ്താൻ 69 റൺസിന് വിജയിച്ച മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയ താരം 16 പന്തിൽ 28 റൺസ് നേടി ബാറ്റിങിലും തിളങ്ങിയിരുന്നു.

ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ലെന്നും കുട്ടി ഡൽഹിയിൽ നിന്നുള്ള ഇന്ത്യക്കാരനാണെന്നും മുജീബ് റഹ്മാൻ വെളിപ്പെടുത്തി. കൂടാതെ ഡൽഹിയിലെ കാണികൾക്ക് താരം നന്ദി പറയുകയും ചെയ്തു.

” ഇത് അഫ്ഗാനി ബാലനല്ല. ഇന്ത്യയിൽ നിന്നുള്ള കുട്ടിയാണ്. ഈ വിജയത്തിൽ ഒരുപാട് സന്തോഷമുണ്ട്. ഡൽഹിയിൽ നിന്നുള്ള ഈ കൊച്ചു ആരാധകനെ കണ്ടുമുട്ടിയതിലും. ക്രിക്കറ്റ് വെറുമൊരു കളിയല്ല അതൊരു വികാരമാണ്. ഇന്നലെ രാത്രി ഞങ്ങളെ പിന്തുണച്ച എല്ലാ ആരാധകരോടും വലിയ നന്ദി. ” മുജീബ് റഹ്മാൻ പറഞ്ഞു.

മൂന്ന് മത്സരങ്ങളിൽ ഒരു വിജയത്തോടെ നിലവിൽ പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാനുള്ളത്. ഇനി ഒക്ടോബർ 18 ന് ചെന്നൈ ചെപ്പോക്കിൽ ന്യൂസിലൻഡിനെതിരെയാണ് അഫ്ഗാനിസ്ഥാൻ്റെ അടുത്ത മത്സരം. അതിന് ശേഷം അതേ വേദിയിൽ പാകിസ്ഥാനെ അഫ്ഗാൻ നേരിടും.