Skip to content

അവൻ വസീം അക്രം ഒന്നുമല്ല ! ഇക്കാര്യം അംഗീകരിക്കാൻ പഠിക്കൂ

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ചരിത്രം തിരുത്തികുറിക്കാൻ എത്തിയ പാകിസ്ഥാനെ രോഹിത് ശർമ്മയും കൂട്ടരും ചാരമാക്കുകയായിരുന്നു. മത്സരത്തിനിടെ പാക് ടീമിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് രവി ശാസ്ത്രി. പാകിസ്ഥാൻ്റെ വീരവാദങ്ങൾ വെറുതെയാണെന്നും രവി ശാസ്ത്രി തുറന്നടിച്ചു.

ഏറ്റവും മികച്ച പേസ് നിര തങ്ങൾക്കാണെന്ന അവകാശവാദമാണ് എല്ലാ കാലത്തും പാകിസ്ഥാൻ അവകാശപെട്ടിരുന്നത്. ഒരു കാലം വരെ അത് ശരിയായിരുന്നുവെങ്കിലും ഇപ്പോഴത് വ്യത്യസ്തമാണ്. പാകിസ്ഥാനേക്കാൾ മികച്ച പേസ് അറ്റാക്കാണ് നിലവിലെ ഇന്ത്യൻ ടീമിന് ഉള്ളത്. പാകിസ്ഥാൻ്റെ ബൗളിംഗ് നിരയ്ക്ക് നിലവിൽ ഹൈപ്പ് മാത്രമാണ് ഉള്ളതെന്നും ഒരു ശരാശരി ബൗളിംഗ് നിര മാത്രമാണ് നിലവിൽ പാകിസ്ഥാൻ്റേതെന്നും രവി ശാസ്ത്രി തുറന്നടിച്ചു.

” പാകിസ്ഥാന് മികച്ച ബൗളിംഗ് നിരയുണ്ടെന്ന് പലരും പറയുന്നു. പക്ഷേ അത് ശരിയല്ല. അത് അംഗീകരിക്കാൻ നിങ്ങൾ തയ്യാറാകണം. നസീം ഷാ ഇപ്പോൾ ടീമിനൊപ്പം ഇല്ല. മികച്ച സ്പിൻ നിരയും നിങ്ങൾക്കില്ല. “

” ഷഹീൻ ഷാ വസീം അക്രം അല്ല. അവൻ ഭൂർ ബോളിൽ വിക്കറ്റ് വീഴ്ത്തുമെന്നത് ശരിയാണ്. പക്ഷേ അവന് ഇത്തരത്തിൽ ഹൈപ്പ് നൽകേണ്ട യാതൊരു ആവശ്യവും ഇല്ല. കുഴപ്പമില്ലാത്ത ബൗളിംഗ് നിരയെന്ന് മാത്രമേ പറയാവൂ അവർക്ക് അമിത പ്രാധാന്യം കൊടുക്കുന്നതിൽ അർത്ഥമില്ല. ” രവി ശാസ്ത്രി പറഞ്ഞു.