Skip to content

ഇത് തെറ്റോ ശരിയോ ! മൊഹമ്മദ് റിസ്വാനെതിരെ ജയ് ശ്രീറാം വിളിയുമായി കാണികൾ : വീഡിയോ

ഏകദിന ലോകകപ്പിൽ പാകിസ്ഥാനെയും തകർത്തുകൊണ്ട് വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. തുടർച്ചയായ മൂന്നാം വിജയമാണ് മത്സരത്തിൽ ഇന്ത്യ കുറിച്ചത്. ഒരു ലക്ഷത്തിൽ അധികം കാണികൾ എത്തി നീലകടലായി മാറിയ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ വിജയം കുറിച്ചു. പാകിസ്ഥാൻ ടീമിന് പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല വലിയ പ്രതിഷേധവും പാക് ടീമിന് നേരെ ഉണ്ടായി.

ഹൈദരാബാദിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പിന്തുണയാണ് പാകിസ്ഥാൻ ടീമിന് ലഭിച്ചിരുന്നത്. പാക് ടീമിന് ജയ് വിളിക്കാൻ പോലും കാണികൾ മടിച്ചില്ല. എന്നാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാര്യങ്ങൾ വ്യത്യസ്തമാകുമെന്ന് തുടക്കത്തിൽ തന്നെ പ്രകമായിരുന്നു. ടോസിന് ശേഷം ബാബർ അസം സംസാരിക്കവെയാണ് കാണികൾ കൂവികൊണ്ട് പാക് ക്യാപ്റ്റനെ എതിരേറ്റിരുന്നു.

മത്സരത്തിൽ പാക് താരങ്ങൾ ബൗണ്ടറി നേടുമ്പോൾ യാതൊരു പ്രശംസയും കാണികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനെ കുറിച്ച് പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ പരാതി പറയുകയും ചെയ്തു. മൈക്ക് വഴി പോലും പാകിസ്ഥാന് ഉത്തേജനം നൽകിയില്ലെന്നും ഇതൊരു ലോകകപ്പ് ആയല്ല ഇതൊരു ബിസിസിഐ ഇവൻ്റ് പോലെയാണ് തോന്നിച്ചതെന്നും അദ്ദേഹം പരാതി പറഞ്ഞിരുന്നു. ഇതിന് പുറകെയാണ് മൊഹമ്മദ് റിസ്വാനെതിരെ ചില കാണികൾ ജയ് ശ്രീറാം വിളിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.

റിസ്വാൻ പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെയാണ് കാണികളിൽ ചിലർ താരത്തിന് നേരെ ജയ് ശ്രീറാം വിളിച്ചത്. ഇതാദ്യമായല്ല അഹമ്മദാബാദ് കാണികളിൽ നിന്നും ഇത്തരത്തിലുള്ള സമീപനം ഉണ്ടാകുന്നത്. മുൻപ് ഇവിടെ നടന്ന മത്സരത്തിൽ ഇന്ത്യൻ താരം മൊഹമ്മദ് ഷാമിയ്ക്കെതിരെ ജയ് ശ്രീറാം വിളികൾ ഉണ്ടായത് ഇന്ത്യയിൽ ഉടനീളം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

വീഡിയോ :

https://twitter.com/sharmakundan_/status/1713214549955149873?t=0oDrJWuDwlIxb-_yb7v45g&s=19