Skip to content

കൂട്ടുകാരായി കോഹ്ലിയും നവീനും ! ഗൗതം ഗംഭീറിൻ്റെ പ്രതികരണം ഇങ്ങനെ

വിരാട് കോഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുളള പോരാട്ടമായിരുന്നു ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഐ പി എൽ കൊമ്പുകോർത്ത ഇരുവരും വീണ്ടും ഏറ്റുമുട്ടിയ ആദ്യ മത്സരം കൂടിയായിരുന്നു. എന്നാൽ ഏവരുടെയും പ്രതീക്ഷകൾക്ക് വിപരീതമായി ഇരുവരും തമ്മിലുളള പ്രശ്നങ്ങൾ മത്സരത്തിൽ അവസാനിക്കുകയായിരുന്നു.

മൽസരത്തിനിടെ ഇരുവരും കൈകൊടുത്ത് പ്രശ്നങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. ഐ പി എല്ലിൽ ലഖ്നൗ ആർ സീ ബി മത്സരത്തിനിടെയാണ് നവീൻ ഉൾ ഹഖും കോഹ്ലിയും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിൽ ടീമിൻ്റെ മെൻ്റർ ഗംഭീർ ഇടപെടുകയും കാര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്തു. ഇപ്പോൾ ഗ്രൗണ്ടിൽ ഇരുവരും സൗഹൃദം പങ്കിട്ടപ്പോൾ കമൻ്ററി പാനലിൽ ഗംഭീറും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ഗംഭീർ തൻ്റെ അഭിപ്രായം തുറന്നുപറയുകയും ചെയ്തു.

പോരാട്ടം നടക്കുന്ന കളിക്കളത്തിന് അകത്ത് മാത്രമാണെന്നും എല്ലാ കളിക്കാർക്കും ടീമിന് പോരാടാനും വിജയിക്കാൻ വേണ്ടി പോരാടാനുമുള്ള അവകാശം ഉണ്ടെന്നും എത്രത്തോളം മികച്ച കളിക്കാരനാണോ ഏത് രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നതിലോ കാര്യമില്ലയെന്നും കോഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുളള പ്രശ്നങ്ങൾ അവസാനിച്ചത് നല്ല കാര്യമാണെന്നും ഗംഭീർ പറഞ്ഞു.

കളിക്കാരെ സോഷ്യൽ മീഡിയയിലോ ഗ്രൗണ്ടിലോ അപമാനിക്കരുതെന്ന് കാണികളോടും ആരാധകരോടും ആവശ്യപെട്ട ഗംഭീർ എല്ലാ കളിക്കാരനും ടീമിന് വേണ്ടി ആത്മാർത്ഥതയോടെ കളിക്കുകയാണെന്നും ഐ പി എല്ലിൽ കളിക്കുകയെന്നത് നവീൻ ഉൾ ഹഖിനെ പോലെ അഫ്ഗാനിൽ നിന്നും വരുന്ന താരത്തിന് വലിയ കാര്യമാണെന്നും ഗംഭീർ പറഞ്ഞു.