Skip to content

ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയോ ! ലോകകപ്പ് പോയിൻ്റ് ടേബിൾ ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പ് തുടക്കത്തിലെ അൽപ്പം കല്ലുകടിയ്ക്ക് ശേഷം ഇപ്പോൾ അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. 9 മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിൻ്റ് ടേബിളിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ഗംഭീര വിജയം കുറിച്ചുവെങ്കിലും ഒന്നാം സ്ഥാനത്ത് എത്തുവാൻ ഇന്ത്യയ്ക്കായില്ല.

ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും പിന്നീട് നെതർലൻഡ്സിനെയും തകർത്ത ന്യൂസിലൻഡാണ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. 1.95 എന്ന ഗംഭീര നെറ്റ് റൺറേറ്റ് കിവികൾക്കുണ്ട്.

തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. അഫ്ഗാനിസ്ഥാനെതിരായ വിജയത്തോടെയാണ് പാകിസ്ഥാനെ പിന്നിലാക്കികൊണ്ട് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. പാകിസ്ഥാൻ മൂന്നാം സ്ഥാനത്തും സൗത്താഫ്രിക്ക നാലാം സ്ഥാനത്തുമാണ് ഉള്ളത്.

ഓരോ വിജയം നേടിയ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും ബംഗ്ലാദേശ് ആറാം സ്ഥാനത്തുമാണ് ഉള്ളത്. ഓസ്ട്രേലിയ, ശ്രീലങ്ക, നെതർലൻഡ്സ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്ക് ഇതുവരെ വിജയം നേടാനായിട്ടില്ല. അഫ്ഗാനിസ്ഥാനാണ് പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ളത്.

നാളത്തെ മത്സരത്തിൽ ഓസ്ട്രേലിയ സൗത്താഫ്രിക്കയുമായി ഏറ്റുമുട്ടും. ലഖ്നൗവിലാണ് മത്സരം നടക്കുന്നത്. ഗംഭീര ഫോമിലുള്ള സൗത്താഫ്രിക്കയെ പിടിച്ചുകെട്ടുകയെന്നത് ഓസ്ട്രേലിയയ്ക്ക് എളുപ്പമാവില്ല. ഇനിയൊരു തോൽവി ഏറ്റുവാങ്ങിയാൽ അത് ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്യും. ലോകകപ്പിന് മുൻപ് നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-2 ന് ഓസ്ട്രേലിയയെ സൗത്താഫ്രിക്ക പരാജയപെടുത്തിയിരുന്നു. ആദ്യ രണ്ട് മത്സരം പരാജയപെട്ട ശേഷം പിന്നീട് തുടർച്ചയായി മൂന്ന് വിജയം നേടിയാണ് സൗത്താഫ്രിക്ക പരമ്പര നേടിയത്.

പോയിൻ്റ് ടേബിൾ