Skip to content

സച്ചിൻ്റെ റെക്കോർഡ് തകർത്തതിൽ പ്രതികരണവുമായി രോഹിത് ശർമ്മ

അതിഗംഭീര പ്രകടനമാണ് ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ രോഹിത് ധർമ്മ കാഴ്ച്ചവെച്ചത്. നിരവധി റെക്കോർഡുകൾ ഈ പ്രകടനത്തോടെ രോഹിത് ശർമ്മ തകർത്തു. അതിലൊന്ന് സച്ചിൻ്റെ ലോകകപ്പ് റെക്കോർഡായിരുന്നു.

മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറിയിരുന്നു. രോഹിത് ശർമ്മയുടെ ഏഴാം ലോകകപ്പ് സെഞ്ചുറിയാണിത്. 2015 ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പാണ് ആദ്യ സെഞ്ചുറി രോഹിത് ശർമ്മ നേടിയത്. പിന്നീട് ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ചുറി രോഹിത് ശർമ്മ നേടിയിരുന്നു.

6 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറെയാണ് രോഹിത് ശർമ്മ മറികടന്നത്. എന്നാൽ ഈ വമ്പൻ റെക്കോർഡ് നേടിയെങ്കിൽ കൂടിയും അതിനെകുറിച്ച് താൻ അധികം ചിന്തിക്കുന്നില്ലയെന്നായിരുന്നു മത്സരശേഷമുള്ള രോഹിത് ശർമ്മയുടെ മറുപടി.

ലോകകപ്പ് സെഞ്ചുറി നേടുന്നത് ഒരു സ്പെഷ്യൽ ഫീലിങ് തന്നെയാണെന്നും അതിൽ സന്തോഷമുണ്ടെന്നും പക്ഷേ റെക്കോർഡുകളെ കുറിച്ച് ചിന്തിച്ച് ശ്രദ്ധ നഷ്ടപെടുത്താൻ താൻ ആഗ്രഹുന്നില്ലയെന്നും രോഹിത് ശർമ്മ പറഞ്ഞു.

മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ വിജയമാണ് ഇന്ത്യ കുറിച്ചത്. 63 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മ 84 പന്തിൽ പുറത്താകാതെ 131 റൺസ് നേടിയിരുന്നു. 273 റൺസിൻ്റെ വിജയലക്ഷ്യം 15 ഓവർ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലൻഡാണ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.