Skip to content

ഇതാണ് ക്രിക്കറ്റ് ! എല്ലാം മറന്ന് കൂട്ടുകാരായി കോഹ്ലിയും നവീൻ ഉൾ ഹഖും : വീഡിയോ

ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെയും പരാജയപെടുത്തികൊണ്ട് തുടർച്ചയായ രണ്ടാം വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ വിജയം കുറിച്ചത്. കോഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുളള പോരാട്ടമായിരുന്നു മത്സരത്തിൻ്റെ പ്രധാന ഹൈലൈറ്റ്. ഗ്രൗണ്ടിൽ കോഹ്ലി നവീന് മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിച്ചപ്പോൾ കണ്ടത് മറ്റൊരു കാഴ്ച്ചയായിരുന്നു.

മത്സരത്തിൽ ഇഷാൻ കിഷൻ പുറത്തായി കോഹ്ലി ക്രീസിൽ എത്തിയതിന് പുറകെ അഫ്ഗാൻ ക്യാപ്റ്റൻ നവീൻ ഉൾ ഹഖിന് ഓവർ നൽകി. മൂന്നോവറുകൾ ആ സ്‌പെല്ലിൽ നവീൻ എറിഞ്ഞിരുന്നു. വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കാതെ ശ്രദ്ധയോടെയാണ് നവീനെതിരെ കോഹ്ലി ബാറ്റ് ചെയ്തത്.

പിന്നീട് തൻ്റെ സ്പെൽ അവസാനിച്ചതിന് പുറകെ നവീൻ കോഹ്‌ലിയ്ക്കരികിൽ എത്തുകയും ഹസ്തദാനം നൽകുകയും ചെയ്തു. ചിരിച്ചുകൊണ്ട് തന്നെ കോഹ്ലിയും സൗഹൃദം പങ്കുവെച്ചു. ക്രിക്കറ്റ് എന്തുകൊണ്ട് മറ്റു ഗെയിമുകളിൽ നിന്നും വ്യത്യസ്തമാകുന്നതെന്ന് കാണിച്ചുതരുന്നതായിരുന്നു ഈ കാഴ്ച്ച.

വീഡിയോ :

മത്സരത്തിലേക്ക് വരുമ്പോൾ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 റൺസിൻ്റെ വിജയലക്ഷ്യം 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 63 പന്തിൽ സെഞ്ചുറി നേടി 84 പന്തിൽ 131 റൺസ് അടിച്ചുകൂട്ടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിലാണ് ഗംഭീര വിജയം ഇന്ത്യ നേടിയത്.

വിരാട് കോഹ്ലി 56 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ മികവിലാണ് ഇന്ത്യ 280 ന് താഴെ ഒതുക്കിയത്.