Skip to content

കോഹ്ലിയ്ക്ക് വേണ്ടിയുള്ള ജയ് വിളി മാത്രം ! നവീൻ ഉൾ ഹഖിനെ വിടാതെ ആരാധകർ ; വീഡിയോ

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുളള ലോകകപ്പ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ നടക്കുന്ന മത്സരത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് കോഹ്ലി – നവീൻ ഉൾ ഹഖ് പോരാട്ടമായിരുന്നു. കോഹ്ലിയുടെ ജന്മനാട്ടിൽ നവീനെ ആരാധകർ വെറുതെ വിടില്ലെന്ന കാര്യം ഉറപ്പായിരുന്നു. ബാറ്റിങിന് ഇറങ്ങേണ്ടി വന്ന താരം അത് അനുഭവിക്കുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടാനാണ് സാധിച്ചത്. 88 പന്തിൽ 80 റൺസ് നേടിയ ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയും 69 പന്തിൽ 62 റൺസ് നേടിയ അസ്മതുള്ള ഒമർസായുമാണ് അഫ്ഗാനായി തിളങ്ങിയത്.

മത്സരത്തിൽ റാഷിദ് ഖാൻ പുറത്തായതോടെ പത്താമനായാണ് നവീൻ ഉൾ ഹഖ് ബാറ്റ് ചെയ്യുവാൻ എത്തിയത്. താരത്തിൻ്റെ വരവ് കാത്തിരുന്ന ഇന്ത്യൻ ആരാധകർ ഉടനെ വിരാട് കോഹ്ലിയ്ക്ക് വേണ്ടിയ്ക്ക് ജയ് വിളിക്കുകയും ചെയ്തു. താരത്തിൻ്റെ ആദ്യ ഷോട്ട് നേരെ എത്തിയതും കിങ് കോഹ്ലിയുടെ കൈകളിലായിരുന്നു. 8 പന്തിൽ 9 റൺസ് നേടി മത്സരത്തിൽ നവീൻ പുറത്താകാതെ നിന്നു.

വീഡിയോ :

മത്സരത്തിലേക്ക് വരുമ്പോൾ പത്തോവറിൽ 39 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഹാർദിക്ക് പാണ്ഡ്യ രണ്ട് വിക്കറ്റും ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.