Skip to content

ലോർഡ് എന്നാൽ സുമ്മാവാ !! മികച്ച ക്യാച്ചിന് പുറകെ വിക്കറ്റുമായി ഷാർദുൽ താക്കൂർ : വീഡിയോ

ഏകദിന ലോകകപ്പ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ താരം ഷാർദുൽ താക്കൂർ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ രവിചന്ദ്രൻ അശ്വിന് പകരക്കാരനായാണ് ഷാർദുൽ താക്കൂർ ടീമിൽ എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെതിരെ മികച്ച ക്യാച്ച് നേടിയ ഷാർദുൽ താക്കൂർ അതിന് പിന്നാലെ അഫ്ഗാൻ്റെ സീനിയർ താരം റഹ്മത് ഷായുടെ വിക്കറ്റ് നേടുകയും ചെയ്തു.

മികച്ച ഫോമിൽ കളിക്കുകയായിരുന്ന അപകടകാരിയായ റഹ്മനുള്ള ഗുർബാസിനെ ബൗണ്ടറി ലൈനിൽ മികച്ച ക്യാച്ചിലൂടെയാണ് താക്കൂർ പുറത്താക്കിയത്. ഗുർബാസ് ബൗണ്ടറിയിലേക്ക് പറത്തിയ പന്ത് കൈപ്പിടിയിൽ ഒതുക്കിയ താരം നിയന്ത്രണം വിട്ട് ബൗണ്ടറിയിലേക്ക് വീഴുന്നതിന് മുൻപേ മുകളിലേക്ക് എറിയുകയും പിന്നീട് പന്ത് വീണ്ടും കൈക്കലാക്കുകയും ചെയ്യുകയായിരുന്നു.

അതിന് പിന്നാലെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ റഹ്മത് ഷായെ താക്കൂർ പുറത്താക്കുകയും ചെയ്തു.

വീഡിയോ :

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരേയൊരു മാറ്റത്തോടെയാണ് മത്സരത്തിൽ ഇന്ത്യ എത്തിയിരിക്കുന്നത്. അശ്വിന് പകരക്കാരനായി താക്കൂർ ടീമിലെത്തി. ശുഭ്മാൻ ഗില്ലിൻ്റെ അഭാവത്തിൽ ഇഷാൻ കിഷനായിരിക്കും ഈ മത്സരത്തിലും രോഹിത് ശർമ്മയ്ക്കൊപ്പം ഓപൺ ചെയ്യുക.