Skip to content

അവനെ സിനിമയിൽ എടുക്കണം ! മൊഹമ്മദ് റിസ്വാനെ ട്രോളി സൈമൺ ഡൂൾ

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ മികച്ച പ്രകടനമാണ് പാക് താരം മൊഹമ്മദ് റിസ്വാൻ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന താരത്തിൻ്റെ മികവിലാണ് റെക്കോർഡ് റൺ ചേസിലൂടെ പാകിസ്ഥാൻ വിജയം കുറിച്ചത്. മൽസരത്തിനിടെ നിരവധി തവണ താരത്തിൻ്റെ ശരീരത്തിൽ അതിനൊപ്പം പേശിവലിവിനെ തുടർന്ന് താരം ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് താരത്തെ ട്രോളിയിരിക്കുകയാണ് കമൻ്റേറ്ററായ സൈമൻ ഡൂൾ.

മത്സരത്തിൽ ഒരു ഷോട്ട് പായിച്ചതിന് പുറകെ പേശിവലിവിനെ തുടർന്ന് താരം പിച്ചിൽ വീണിരുന്നു. അതിൽ അൽപ്പം നാടകീയതയും ഉണ്ടായിരുന്നതിനാൽ തന്നെ റിസ്വാന് സിനിമയിൽ അവസരം നൽകണമെന്ന് ഡൂൾ പരിഹസിക്കുകയായിരുന്നു. പേശിവലിവിനെ തുടർന്ന് ബുദ്ധിമുട്ടിയ ശേഷം അതേ ഓവറിൽ അനായാസം റിസ്വാൻ റൺ ഓടിയെടുക്കുകയും ചെയ്തു. പേശിവലിവുള്ള ഒരാൾക്ക് എങ്ങനെ ഓടാൻ സാധിക്കുമെന്ന ചോദ്യവും സൈമൺ ഡൂൾ ഉന്നയിച്ചു.

സൈമൺ ഡൂൾ പറഞ്ഞതിനെ പാക് ആരാധകർ മൽസരത്തിനിടെ വിമർശിച്ചുവെങ്കിലും തൻ്റേത് പകുതി അഭിനയം തന്നെയായിരുന്നുവെന്ന് മത്സരശേഷം റിസ്വാനും സമ്മതിച്ചു.

മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. ശ്രീലങ്ക ഉയർത്തിയ 345 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 48.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. അബ്ദുള്ള ഷഫീഖ് 113 റൺസ് നേടിയപ്പോൾ മൊഹമ്മദ് റിസ്വാൻ 121 പന്തിൽ 131 റൺസ് നേടി പുറത്താകാതെ നിന്നു.