Skip to content

ഇനി ഇംഗ്ലണ്ടിൻ്റെ ഒന്നാമൻ ! തകർപ്പൻ നേട്ടവുമായി ജോ റൂട്ട്

മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ഡേവിഡ് മലാനൊപ്പം റൂട്ടും തിളങ്ങിയതോടെ മികച്ച സ്കോർ ഇംഗ്ലണ്ട് നേടിയത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോ റൂട്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസ് നേടിയിരുന്നു. ഡേവിഡ് മലാൻ 107 പന്തിൽ 140 റൺസ് നേടിയപ്പോൾ ജോണി ബെയർസ്റ്റോ 52 റൺസും ജോ റൂട്ട് 68 പന്തിൽ 82 റൺസും നേടിയിരുന്നു.

ഈ പ്രകടനത്തോടെ ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇംഗ്ലണ്ട് താരമായി ജോ റൂട്ട് മാറി. 21 ഇന്നിങ്സിൽ നിന്നും 897 റൺസ് നേടിയിരുന്ന ഗ്രഹാം ഗൂച്ചിനെ പിന്തള്ളികൊണ്ടാണ് ഈ നേട്ടം ജോ റൂട്ട് സ്വന്തമാക്കിയത്.

മത്സരത്തിലെ ഫിഫ്റ്റി അടക്കം 18 ഇന്നിങ്സിൽ നിന്നും 917 റൺസ് ജോ റൂട്ട് നേടിയിട്ടുണ്ട്. 21 ഇന്നിങ്സിൽ നിന്നും 718 റൺസ് നേടിയ ഇയാൻ ബെല്ലാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. ലോകകപ്പിന് മുൻപ് വരെ ഏകദിനത്തിൽ മോശം ഫോമിലായിരുന്നു ജോ റൂട്ട് ഉണ്ടായിരുന്നത്. എന്നാൽ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഫിഫ്റ്റി നേടികൊണ്ട് ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ജോ റൂട്ട്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ 86 പന്തിൽ 77 റൺസ് റൂട്ട് നേടിയിരുന്നു.