Skip to content

പഴയ പോസ്റ്റുകൾ പണിയായി !! പാകിസ്ഥാൻ അവതാരികയെ ഇന്ത്യയിൽ നിന്നും മടക്കിയയച്ചു.

ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിൽ എത്തിയ പാകിസ്ഥാൻ അവതാരികയെ ഇന്ത്യയിൽ നിന്നും മടക്കി അയച്ചതായി റിപോർട്ടുകൾ. ഐസിസിയുടെ അവതാരികയയായി എത്തിയ സൈനബ് അബ്ബാസിനെയാണ് ഇന്ത്യയിൽ നിന്നും ഉടനെ മടക്കി അയച്ചത്.

സൈനബ് അബ്ബാസ് മുൻപ് ട്വിറ്ററിൽ പങ്കുവെച്ച ഹിന്ദുവിരുദ്ധവും ഇന്ത്യ വിരുദ്ധവുമായി ട്വീറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോശം വാക്കുകൾ പ്രയോഗിച്ചുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങളെയും മറ്റും അവതാരിക അപമാനിച്ചിരുന്നത്. ഇതിന് പുറകെയാണ് സൈനബയെ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് മടക്കിഅയച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പാകിസ്ഥാനിലേക്ക് മടക്കി അയച്ച അവർ നിലവിൽ ദുബായിലാണ് ഉള്ളത്. ലോകകപ്പിൽ ഐസിസിയുടെ അവതാരികയായാണ് സൈനബ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുൻപ് തനിക്ക് ഈ അവസരം ലഭിച്ചതിൽ സൈനബ സന്തോഷം രേഖപെടുത്തിയിരുന്നു. എന്നാൽ പിന്നീടാണ് പഴയ ട്വീറ്റുകൾ വൈറലാവുകയും വ്യപക പ്രതിഷേധം അവർക്കെതിരെ ഉയരുകയും ചെയ്തത്.

ലോകകപ്പിലേക്ക് വരുമ്പോൾ ആദ്യ മത്സരത്തിൽ വിജയത്തോടെയാണ് പാകിസ്ഥാൻ തുടങ്ങിയത്. ഹൈദരാബാദിൽ നടന്ന ആദ്യ മൽസരത്തിൽ നെതർലൻഡ്സിനെ 81 റൺസിന് പാകിസ്ഥാൻ പരാജയപെടുത്തിയിരുന്നു. നാളെ ശ്രീലങ്കയ്ക്കെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം. ഒക്ടോബർ പതിനാലിനാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കുന്നത്.