Skip to content

ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം ! ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. കിങ് കോഹ്ലിയും കെ എൽ രാഹുലും തിളങ്ങിയ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ഈ വിജയത്തിന് മറ്റൊരു പ്രത്യേകതയും ഉണ്ട്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം 41.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 97 റൺസ് നേടി പുറത്താകാതെ നിന്ന കെ എൽ രാഹുലും 85 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറ്റി ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അഞ്ചാം വിജയമാണിത്. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്ട്രേലിയയെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇന്ത്യ പരാജയപെടുത്തുന്നത്. ഇതിന് മുൻപ് 2019 ലോകകപ്പിലും ഓസ്ട്രേലിയയെ ഇന്ത്യ പരാജയപെടുത്തിയിരുന്നു.

അവസാനമായി ഏറ്റുമുട്ടിയ നാല് ഏകദിന ലോകകപ്പ് മത്സരങ്ങളിലും മൂന്നിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 2015 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ ഓസ്ട്രേലിയയെ പരാജയപെടുത്തിയപ്പോൾ 2011 ക്വാർട്ടർ ഫൈനലിൽ ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ നേർക്കുനേർ പോരാട്ടത്തിൽ ഇപ്പോഴും ഓസ്ട്രേലിയ തന്നെയാണ് മുൻപിലുള്ളത്. 13 മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എട്ടിലും വിജയം ഓസ്ട്രേലിയക്കൊപ്പമായിരുന്നു.