Skip to content

വീണ്ടും മത്സരം തടസ്സപെടുത്തി ജാർവോ !! നടപടിയുമായി ഐസിസി

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള ഏകദിന ലോകകപ്പ് പോരാട്ടം ചെന്നൈയിൽ ആവേശകരമായി പുരോഗമിക്കുകയാണ്. കനത്ത ചൂടിലും തുടക്കം മുതൽ സ്റ്റേഡിയത്തിൽ കാണികൾ നിറഞ്ഞിരുന്നു എന്നാൽ ഇതിനിടെ രസംകൊല്ലിയായി പിച്ചിൽ അതിക്രമിച്ച് കടക്കുന്നതിൽ പ്രസിദ്ധനായ ജാർവോ ലോകകപ്പ് മത്സരത്തിലും പിച്ചിൽ അതിക്രമിച്ച് കടക്കുകയും മത്സരം തടസ്സപെടുത്തുകയും ചെയ്തു.

ഇന്ത്യൻ ജേഴ്സി ധരിച്ചുകൊണ്ടാണ് ഇയാൾ ഗ്രൗണ്ടിൽ എത്തിയത്. സുരക്ഷാ ജീവനക്കാർ ഉടനെ ഗ്രൗണ്ടിലെത്തി ഇയാളെ പിടിച്ചുമാറ്റുകയും ഇതിനിടെ വിരാട് കോഹ്ലിയെത്തി ജാർവോയോട് എന്തോ പറയുകയും ചെയ്തിരുന്നു.

ഇതിന് മുൻപ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ജാർവോ പിച്ചിൽ കടന്നുകൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുകൂട്ടിയതിൽ. തുടക്കത്തിൽ ഇത് രസകരമായിരുന്നുവെങ്കിലും തുടർച്ചയായി ഇത് ആവർത്തിച്ചതോടെ ആരാധകർക്കടക്കം ഇത് ശല്യമായി തുടങ്ങി. ലോകകപ്പിൽ ഇനിയിത് ആവർത്തിക്കാതിരിക്കാൻ പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഐസിസി. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇയാളെ ഐസിസി വിലക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ക്രിക്കറ്റ് ആവേശം മാത്രം കാണുവാൻ വേണ്ടിയാണ് ആരാധകർ പൈസയും സമയവും കണ്ടെത്തി മത്സരം കാണാൻ എത്തുന്നത്. ഇതിനിടയിൽ പ്രസിദ്ധി മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.