Skip to content

ബൗണ്ടറി വഴങ്ങിയതിന് പുറകെ സിറാജിനെ ചീത്തവിളിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ കാണാം

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയയെ 200 റൺസിനുള്ളിൽ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്കായി ബൗൾ ചെയ്ത എല്ലാവരും തന്നെ വിക്കറ്റ് നേടിയിരുന്നു. ഇതിനിടയിലും മത്സരത്തിൽ അവസാന ഓവറിനിടെ സിറാജ് ബൗണ്ടറി വഴങ്ങിയത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ദേഷ്യത്തിലാക്കി.

അവസാന ഓവറിലെ ആദ്യ പന്തിൽ സ്റ്റാർക്കിനെതിരെ ബൗണ്ടറി വഴങ്ങിയതിന് പിന്നാലെയാണ് രോഹിത് ശർമ്മ ദേഷ്യപെട്ടതും സിറാജിനെ ചീത്ത വിളിച്ചതും.

ബൗണ്ടറി വഴങ്ങിയ ശേഷം രോഹിത് സിറാജിന് അരികിലെത്തുകയും ഫീൽഡിംഗ് ചൂണ്ടികാട്ടികൊണ്ട് താരത്തെ ശകാരിക്കുകയും ചെയ്യുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ഫീൽഡിങിന് അനുസൃതമായി സിറാജ് പന്തെറിയുകയും സ്ലോ ബോളിലെ ബൗണ്ടറി കണ്ടെത്താൻ ശ്രമിക്കവെ ശ്രേയസ് അയ്യരിൻ്റെ മികച്ച ക്യാച്ചിൽ താരം പുറത്താവുകയും ചെയ്തു.

മത്സരത്തിൽ 49.3 ഓവറിൽ 199 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടപെട്ടിരുന്നു. ഐസിസി ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യയ്ക്കെതിരെ 200 റൺസിന് താഴെ ഓസ്ട്രേലിയ ഓൾ ഔട്ടാവുന്നത്. ഇതിന് മുൻപ് 1983 ലായിരുന്നു ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ 200 ന് താഴെ ഓൾ ഔട്ടായത്.

വീഡിയോ :