Skip to content

ലോകകപ്പിലെ വമ്പൻ റെക്കോർഡ് ഇനി സ്റ്റാർക്കിന് സ്വന്തം !! പിന്നിലാക്കിയത് മലിംഗയെയും മഗ്രാത്തിനെയും

ഏകദിന ലോകകപ്പിൽ ചരിത്ര റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ യുവ ഓപ്പണർ ഇഷാൻ കിഷനെ പൂജ്യത്തിൽ പുറത്താക്കികൊണ്ടാണ് ഈ റെക്കോർഡ് സ്റ്റാർക്ക് കുറിച്ചത്. ഇതിഹാസ ബൗളർമാരായ ലസിത് മലിംഗ, ഗ്ലെൻ മഗ്രാത്ത് എന്നിവരെ ബഹുദൂരം പിന്നിലാക്കികൊണ്ടാണ് ഈ റെക്കോർഡ് സ്റ്റാർക്ക് സ്വന്തം പേരിൽ കുറിച്ചത്.

ഇന്ത്യൻ ചേസിലെ ആദ്യ ഓവറിൽ തന്നെയാണ് ഇഷാൻ കിഷാനെ സ്റ്റാർക്ക് പുറത്താക്കിയത്. ഇതോടെ ഐസിസി ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് സ്റ്റാർക്ക് പൂർത്തിയാക്കി.

ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന ബൗളറെന്ന ചരിത്രനേട്ടവും ഇതിനൊപ്പം സ്റ്റാർക്ക് സ്വന്തം പേരിൽ കുറിച്ചു. വെറും 19 മത്സരങ്ങളിൽ നിന്നുമാണ് സ്റ്റാർക്ക് 50 വിക്കറ്റ് പൂർത്തിയാക്കിയത്. 26 മത്സരങ്ങളിൽ നിന്നും 50 വിക്കറ്റ് നേടിയ ലസിത് മലിംഗ, 30 മത്സരങ്ങളിൽ നിന്നും 50 വിക്കറ്റ് നേടിയ ഗ്ലെൻ മഗ്രാത്ത്, മുത്തയ്യ മുരളീധരൻ എന്നിവരെയാണ് സ്റ്റാർക്ക് പിന്നിലാക്കിയത്.

2015 ഏകദിന ലോകകപ്പിലും 2019 ലോകകപ്പിലും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് മിച്ചൽ സ്റ്റാർക്കായിരുന്നു.2015 ലോകകപ്പിൽ 22 വിക്കറ്റ് നേടിയ സ്റ്റാർക്ക് കഴിഞ്ഞ ലോകകപ്പിൽ 27 വിക്കറ്റ് നേടിയിരുന്നു.