Skip to content

അന്നത്തെ പോലെയല്ല ! ഈ ടീമിൽ വെല്ലുവിളികളുണ്ട് : രോഹിത് ശർമ്മ

നിലവിലെ ഇന്ത്യൻ ടീമിനെ 2011 ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമുമായി താരതമ്യം ചെയ്യുവാൻ സാധിക്കുകയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം രോഹിത് ശർമ്മ തുറന്നുപറഞ്ഞത്.

12 വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പ് ആയതിനാൽ തന്നെ 2011 ലെ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകരുള്ളത്. എന്നാൽ 2011 ലേത് വലിയ താരങ്ങൾ മാത്രം നിറഞ്ഞ ടീമായിരുന്നുവെന്നും നിലവിലെ ഇന്ത്യൻ ടീം അതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നും രോഹിത് ശർമ്മ.

അന്ന് ടീമിലെ എല്ലാവരും തന്നെ അവരുടെ പൊസിഷനിൽ മാച്ച് വിന്നർമാരായിരുന്നുവെന്നും അതുകൊണ്ട് തന്നെ ബാറ്റിങ് ഓർഡറിലോ മറ്റോ യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യം വന്നിരുന്നില്ലയെന്നും നിലവിലെ ഇന്ത്യൻ ടീമിൽ ഒരുപാട് പുതിയ താരങ്ങൾ ഉണ്ടെന്നും ശ്രേയസ് അയ്യർ കെ എൽ രാഹുൽ എന്നിവർ പരിക്ക് മാറിയാണ് എത്തുന്നതെന്ന കാര്യവും ഓർമ്മ വേണമെന്നും ഗംഭീർ പറഞ്ഞു.

” 2011 ലെ ടീമിൽ എല്ലാം വലിയ പേരുകളായിരുന്നു. ഏതെങ്കിലും പൊസിഷൻ മാറ്റേണ്ടിവന്നിട്ടുണ്ടോ ? ഇല്ല എല്ലാവരും അവരുടെ പൊസിഷനിൽ മാച്ച് വിന്നർമാരായിരുന്നതിനാൽ പെട്ടെന്ന് ഹർഭജൻ സിങിനെ നാലമതോ അഞ്ചാമതോ അവർക്ക് ഇറക്കേണ്ടി വന്നിട്ടില്ല. ”

” പക്ഷേ ഇപ്പോൾ നമുക്ക് ഒരുപാട് പുതിയ താരങ്ങൾ ഉണ്ട്. പരിക്കും നമുക്ക് പ്രശ്നമായിരുന്നു. രണ്ട് താരങ്ങൾ മാസങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. ” രോഹിത് ശർമ്മ പറഞ്ഞു.