Skip to content

ഇന്ത്യയ്ക്കല്ല !! അവൻ്റെ കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് അവർക്കാണ് ; മൊഹമ്മദ് സിറാജ്

തുടക്കകാലത്ത് ഒരുപാട് വിമർശനവും പരിഹാസവും ഏറ്റുവാങ്ങിയെങ്കിലും നിലവിൽ ഇന്ത്യൻ ടീമിനായി അതിഗംഭീര പ്രകടനമാണ് മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിൻ്റെ അവിഭാജ്യഘടകമായി സിറാജ് മാറികഴിഞ്ഞു. എന്നാൽ സിറാജിൻ്റെ ഈ മികവിനുള്ള ക്രെഡിറ്റ് ഇന്ത്യൻ ടീമിനോ പരിശീലകർക്കോ അല്ല നൽകേണ്ടതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ പേസർ മൊഹമ്മദ് ആമിർ.

നിലവിൽ ഏകദിന റാങ്കിങിൽ നമ്പർ വൺ ബൗളർ കൂടിയാണ് മൊഹമ്മദ് സിറാജ്. താരത്തിൻ്റെ ഈ വളർച്ചയ്ക്ക് ക്രെഡിറ്റ് നൽകേണ്ടത് സിറാജിൻ്റെ ഐ പി എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും വിരാട് കോഹ്ലിയ്ക്കുമാണെന്നും മൊഹമ്മദ് ആമിർ പറഞ്ഞു.

സിറാജിൻ്റെ പ്രകടനം തന്നിൽ മതിപ്പുളവാക്കിയെന്നും വൈറ്റ് ബോൾ ക്രിക്കറ്റിൽ എത്തിയപ്പോൾ ആരും തന്നെ സിറാജിനെ ഗൗനിച്ചിരുന്നില്ലയെന്നും ഓരോ തവണയും സിറാജ് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിൻ്റെ ക്രെഡിറ്റ് താൻ ആർ സീ ബിയ്ക്കായിരിക്കും നൽകുകയെന്നും അവൻ്റെ കരിയറിൽ വലിയ പങ്ക് ആർ സീ ബീയും ഒപ്പം വിരാട് കോഹ്ലിയും വഹിച്ചിട്ടുണ്ടെന്നും മൊഹമ്മദ് ആമിർ പറഞ്ഞു.

എത്രത്തോളം കളിക്കുന്നുവോ അത്രത്തോളം ഒരു താരത്തിന് മെച്ചപെടുവാൻ സാധിക്കുമെന്നും സിറാജ് വിശ്രമം എടുക്കാതെ ഒരുപാട് മത്സരങ്ങൾ കളിച്ചുവെന്നും അത് ഈ മികവിന് കാരണമായെന്നും തുടക്കത്തിൽ സിറാജിനെ എഴുതിതള്ളാതിരുന്നത് ഇന്ത്യ