Skip to content

അവൻ മൂന്നോ നാലോ സെഞ്ചുറി നേടും !! മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസം മാത്രം ശേഷിക്കെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വീണ്ടും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഒരുപാട് റൺസ് ബാബറിന് നേടാനാകുമെന്ന പ്രവചനമാണ് ഗംഭീർ നടത്തിയിരിക്കുന്നത്.

ഇന്ത്യയിലെ തൻ്റെ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് മികച്ച പ്രകടനം ബാബർ അസം കാഴ്ച്ചവെച്ചിരുന്നു. ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരായ സാന്നാഹ മത്സരത്തിലായിരുന്നു മികച്ച പ്രകടനം ബാബർ പുറത്തെടുത്തത്. 84 പന്തിൽ 80 റൺസ് നേടിയാണ് ബാബർ അസം പുറത്തായത്.

ഇക്കുറി ലോകകപ്പിൽ മൂന്നോ നാലോ സെഞ്ചുറികൾ ബാബർ അസം നേടുമെന്നാണ് ഗംഭീറിൻ്റെ പ്രവചനം. ബാബറിൻ്റെ ടെക്നിക്ക് വളരെ മികച്ചതാണെന്നും അതുകൊണ്ട് തന്നെ മൂന്നോ നാലോ സെഞ്ചുറി പാക് ക്യാപ്റ്റന് നേടാനാകുമെന്നാണ് തനിയ്ക്ക് തോന്നുന്നതെന്ന് സ്റ്റാർ സ്പോർട്ട്സിൽ സംസാരിക്കവെ ഗംഭീർ പറഞ്ഞു.

ഈ ലോകകപ്പിൽ രോഹിത് ശർമ്മയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നും ഹോമിൽ മികച്ച റെക്കോർഡാണ് രോഹിത് ശർമ്മയ്ക്ക് ഉള്ളതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

ഒക്ടോബർ അഞ്ചിന് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റാഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.