Skip to content

അവന് പകരം വെയ്ക്കാൻ മറ്റൊരു ക്യാപ്റ്റനും സാധിക്കില്ല ! ഞെട്ടിപ്പിച്ച് ഗംഭീറിൻ്റെ പ്രസ്താവന

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് സഹതാരമായിരുന്ന ഗൗതം ഗംഭീർ. ഐസിസി ലോകകപ്പിൻ്റെ ഭാഗമായി സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ധോണിയെ ഗംഭീർ പ്രശംസിച്ചത്.

പലപ്പോഴും ഇന്ത്യ ട്രോഫികൾ വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയിലേക്ക് മാത്രം ഒതുങ്ങുന്നതിൽ ഗംഭീർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ധോണിയെ പ്രശംസിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ.

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഐസിസി ട്രോഫി നേടിയിട്ടുള്ള ക്യാപ്റ്റനാണ് എം എസ് ധോണി. ധോണിക്ക് കീഴിൽ ഐസിസി ടി20 ലോകകപ്പും ഐസിസി ഏകദിന ലോകകപ്പും ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടിയിട്ടുണ്ട്. ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയതും ധോണിയുടെ കീഴിലാണ്.

” ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുടെ ക്യാപ്റ്റൻസിയ്ക്ക് പകരമാകുവാൻ ആർക്കും സാധിക്കില്ല. ഒരുപാട് ക്യാപ്റ്റന്മാർ വരികയും പോവുകയും ചെയ്യും പക്ഷേ അവർക്കൊന്നും ധോണിയുടെ ക്യാപ്റ്റൻസിയ്ക്ക് പകരം വെയ്ക്കാനാകില്ല. മൂന്ന് ഐസിസി ട്രോഫികൾ ധോണി നേടിയിട്ടുണ്ട്. ഇതിലും വലിയ നേട്ടങ്ങൾ മറ്റാർക്കെങ്കിലും നേടാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. ” ഗംഭീർ പറഞ്ഞു.

2007 ലാണ് ധോണി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായത്. ക്യാപ്റ്റനായ ആദ്യ ടൂർണമെൻ്റിൽ തന്നെ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയ ധോണി 2011 ഏകദിന ലോകകപ്പ് നേടികൊടുത്തുകൊണ്ട് ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പും അവസാനിപ്പിച്