Skip to content

ജഡേജയൊന്നുമല്ല !! നിലവിലെ നമ്പർ വൺ ഓൾ റൗണ്ടറെ തിരഞ്ഞെടുത്ത് യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. വമ്പൻ ടീമുകൾക്കൊപ്പം ലോക ക്രിക്കറ്റിലെ സൂപ്പർതാരങ്ങളെ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ലോകകപ്പ് ആവേശത്തിനിടെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറെ തിരഞ്ഞെടുത്തിരിക്കുകയാണ് യുവരാജ് സിങ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഏറ്റവും മികച്ച ഓൾ റൗണ്ടറെ യുവി തിരഞ്ഞെടുത്തത്.

ഇന്ത്യയിൽ നിന്നും ഹാർദിക്ക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഉണ്ടെങ്കിലും ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സിനെയാണ് ഏറ്റവും മികച്ച ഓൾ റൗണ്ടറായി യുവരാജ് തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ഓസ്ട്രേലിയയുടെ മിച്ചൽ മാർഷും അടക്കം നിരവധി ഓൾ റൗണ്ടർ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ബെൻ സ്റ്റോക്സാണെന്നും അതുകൊണ്ടാണ് ഇംഗ്ലണ്ട് താരത്തെ തിരിച്ചെത്തിച്ചതെന്നും യുവരാജ് സിങ് പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ വിരമിച്ച തീരുമാനം പിൻവലിച്ചുകൊണ്ടാണ് ബെൻ സ്റ്റോക്സ് ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനായി തിരിച്ചെത്തിയിരിക്കുന്നത്. 2022 ലാണ് ജോലിഭാരം നിയന്ത്രിക്കാൻ ഏകദിന ക്രിക്കറ്റിൽ നിന്നും സ്റ്റോക്സ് വിരമിച്ചത്. പിന്നീട് ലോകകപ്പ് അടുക്കെ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലറിൻ്റെ ആവശ്യപ്രകാരമാണ് സ്റ്റോക്സ് തിരിച്ചെത്തിയത്. സമാനമായി ആഷസിൽ നിന്നും ജാക്ക് ലീച്ച് പരിക്കേറ്റ് പുറത്തായതോടെ ബെൻ സ്റ്റോക്സിൻ്റെ അഭ്യർത്ഥന പ്രകാരം മൊയിൻ അലി വിരമിക്കൽ പിൻവലിച്ച് ആഷസിൽ കളിക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തിരുന്നു. ആഷസ് അവസാനിച്ചതോടെ സ്റ്റുവർട്ട് ബ്രോഡിനൊപ്പം താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുകയും ചെയ്തിരുന്നു.