Skip to content

ഇതാണോ കർമ്മ ! തമീമിനെ വിമർശിച്ചതിന് പുറകെ ഷാക്കിബിന് കിട്ടിയത് എട്ടിൻ്റെ പണി

ഐസിസി ഏകദിന ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗ്ളാദേശിന് കനത്ത തിരിച്ചടി. ലോകകപ്പിന് മുൻപായി പരിശീലനം നടത്തുന്നതിനിടെ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്.

പരിശീലന സെഷനിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ഷാക്കിബിന് പരിക്ക് പറ്റിയത്. ഇതോടെ ലോകകപ്പിലെ സന്നായ മത്സരങ്ങളിൽ നിന്നും ഷാക്കിബ് പുറത്തായി. റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിലെ ആദ്യ മത്സരവും ഷാക്കിബിന് നഷ്ടമാകും.

നേരത്തെ പാതി ഫിറ്റ്നസിൽ തിരിച്ചെത്തിയ സീനിയർ താരം തമീം ഇഖ്ബാലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിൽ വലിയ എതിർപ്പ് ഷാക്കിബ് ഉന്നയിച്ചിരുന്നു. ഇതോടെ ലോകകപ്പ് ടീമിൽ നിന്നും തമീമിനെ ബംഗ്ലാദേശ് ഒഴിവാക്കി. മധ്യനിരയിൽ ബാറ്റ് ചെയ്താൽ ടീമിൽ ഉൾപ്പെടുത്താമെന്ന ഓഫർ നൽകിയിരുന്നുവെങ്കിലും തമീം ആ ഓഫർ സ്വീകരിക്കാൻ തയ്യാറായില്ല. പാതി ഫിറ്റ്നസുള്ള താരങ്ങൾ ടീമിനോട് ചെയ്യുന്നത് വലിയ ചതിയാണെന്ന് ലോകകപ്പിന് മുൻപ് ഷാക്കിബ് പറഞ്ഞിരുന്നു.

ഷാക്കിബ് പുറത്തായതോടെ സന്നാഹ മത്സരത്തിൽ മെഹിദി ഹസനാണ് ബംഗ്ളാദേശിനെ നയിക്കുന്നത്.

ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം : ഷാക്കിബ് അൽ ഹസൻ (c), ലിറ്റൺ ദാസ് , നജ്മുൽ ഹുസൈൻ ഷാന്റോ, തൻസീദ് ഹസൻ തമീം, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം (wk), മഹ്‌മുദുള്ള റിയാദ്, മെഹിദി ഹസൻ മിറാസ്, മഹിദി ഹസൻ, നസും അഹമ്മദ്, തസ്കിൻ അഹമ്മദ്, തസ്കിൻ അഹമ്മദ്, ഇസ്ലാം, ഹസൻ മഹമൂദ്, തൻസിം ഹസൻ സാകിബ്.