Skip to content

പോണ്ടിങും പിന്നിൽ !! ആ റെക്കോർഡിൽ മൂന്നാം സ്ഥാനത്തെത്തി കിങ് കോഹ്ലി

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ പരാജയപെട്ടുവെങ്കിലും ഫിഫ്റ്റി നേടികൊണ്ട് മികച്ച പ്രകടനം വിരാട് കോഹ്ലി കാഴ്ച്ചവെച്ചിരുന്നു. ഇതിനോടകം നിരവധി റെക്കോർഡുകൾ തകർത്തകിങ് കോഹ്ലി ഇപ്പോഴിതാ മറ്റൊരു റെക്കോർഡിൽ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങിനെ പിന്നിലാക്കിയിരിക്കുകയാണ്.

മത്സരത്തിൽ 61 പന്തിൽ 56 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന മൂന്നാമാത്തെ താരമായി കോഹ്ലി മാറി.

ഏകദിന ക്രിക്കറ്റിൽ കളിച്ച 269 ഇന്നിങ്സിൽ 66 ഫിഫ്റ്റിയും 47 സെഞ്ചുറിയും അടക്കം 113 തവണ കോഹ്ലി 50+ സ്കോർ നേടിയിട്ടുണ്ട്. 365 ഇന്നിംഗ്സിൽ നിന്നും 112 തവണ 50+ സ്കോർ നേടിയ റിക്കി പോണ്ടിങിനെയാണ് വിരാട് കോഹ്ലി പിന്നിലാക്കിയത്.

380 ഇന്നിംഗ്സിൽ നിന്നും 118 തവണ 50+ സ്കോർ നേടിയ കുമാർ സംഗക്കാര, 452 ഇന്നിങ്സിൽ നിന്നും 145 തവണ 50+ സ്കോർ നേടിയ സച്ചിൻ ടെണ്ടുൽക്കർ എന്നിവരാണ് ഇനി കോഹ്ലിയ്ക്ക് മുൻപിലുള്ളത്.

ഐസിസി ഏകദിന ലോകകപ്പിലേക്ക് എത്തുമ്പോൾ സച്ചിൻ്റെ 49 സെഞ്ചുറിയെന്ന വമ്പൻ റെക്കോർഡാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. മൂന്ന് സെഞ്ചുറി നേടിയാൽ വർഷങ്ങൾ നീണ്ട സച്ചിൻ്റെ റെക്കോർഡ് തകർക്കുവാൻ കിങ് കോഹ്ലിയ്ക്ക് സാധിക്കും.