Skip to content

ഷാക്കിബ് ഇടഞ്ഞു ! സീനിയർ താരത്തെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കി ബംഗ്ലാദേശ്

ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ സീനിയർ താരം മഹ്മദുള്ള ഇടം നേടിയപ്പോൾ മുൻ ക്യാപ്റ്റനും ഓപ്പണറും കൂടിയായ തമീം ഇഖ്ബാലിനെ ബംഗ്ലാദേശ് ഒഴിവാക്കി.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിരിച്ചെത്തിയ തമീം ഇഖ്ബാലിനെ ലോകകപ്പ് ടീമിൽ ഉൾപെടുത്താൻ ബംഗ്ലാദേശ് തീരുമാനിച്ചിരുന്നു. എന്നാൽ പൂർണമായും ഫിറ്റല്ലാത്ത തമീമിനെ ഉൾപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ഉന്നയച്ചിരുന്നു. റിപ്പോർട്ടുകൾ റിപ്പോർട്ടുകൾ പ്രകാരം ഷാക്കിബ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്മാറുന്നത് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഒടുവിൽ തമീം ഇഖ്ബാലിനെ ഒഴിവാക്കികൊണ്ട് തന്നെ ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏഷ്യ കപ്പിൽ മോശം പ്രകടനമായിരുന്നു ബംഗ്ലാദേശ് കാഴ്ച്ചവെച്ചത്. സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തിയത് ഒഴിച്ചുനിർത്തിയാൽ കാര്യമായ പ്രകടനം ബംഗ്ലാദേശിൽ നിന്നും ഉണ്ടായില്ല.

ലോകകപ്പിലേക്ക് വരുമ്പോൾ ഒക്ടോബർ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ബംഗ്ലാദേശിൻ്റെ ആദ്യ മത്സരം. ധർമ്മശാലയിലാണ് മത്സരം നടക്കുന്നത്.

ഐസിസി ഏകദിന ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം : ഷാക്കിബ് അൽ ഹസൻ (c), ലിറ്റൺ ദാസ് (vc), നജ്മുൽ ഹുസൈൻ ഷാന്റോ, തൻസീദ് ഹസൻ തമീം, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം (wk), മഹ്‌മുദുള്ള റിയാദ്, മെഹിദി ഹസൻ മിറാസ്, മഹിദി ഹസൻ, നസും അഹമ്മദ്, തസ്കിൻ അഹമ്മദ്, തസ്കിൻ അഹമ്മദ്, ഇസ്ലാം, ഹസൻ മഹമൂദ്, തൻസിം ഹസൻ സാകിബ്.