Skip to content

പാകിസ്ഥാൻ ഉടനെ ഇന്ത്യയിലെത്തും! ഒടുവിൽ വിസ അനുവദിച്ച് കേന്ദ്രസർക്കാർ

ഐസിസി ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം വൈകാതെ ഇന്ത്യയിലെത്തും. വിസയെ സംബന്ധിച്ചുള്ള ആശങ്കൾ അവസാനിച്ചതോടെയാണ് പാകിസ്ഥാൻ ഇന്ത്യയിലേക്ക് തിരിക്കാൻ ഒരുങ്ങുന്നത്. നേരത്തെ വിസ വൈകുന്നതിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് പരാതി അറിയിച്ചിരുന്നു.

ഇപ്പോഴിതാ കേന്ദ്ര സർക്കാർ പാകിസ്ഥാൻ ടീമിനുള്ള വിസ അനുവദിച്ചിരിക്കുകയാണ്. പാകിസ്ഥാൻ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും വിസ അനുവദിക്കുന്നതിനുള്ള സുരക്ഷാ അനുമതി ആഭ്യന്തര മന്ത്രാലയം നൽകികഴിഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ വിസ നൽകുന്നത് സംബന്ധിച്ച് നടപടികൾ പൂർത്തിയാകും. ഇതോടെ ഈ മാസം 27 ന് തന്നെ പാകിസ്ഥാൻ ഹൈദരാബാദിലെത്തും.

നേരത്തെ ഇന്ത്യയിലേക്ക് തിരിക്കും മുൻപ് ദുബായിൽ രണ്ട് ദിവസത്തെ ബോണ്ടിങ് ക്യാമ്പ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ വിസ വൈകിയതിനാൽ പാകിസ്ഥാൻ ദുബായിലെത്തിയ ഉടനെ ഇന്ത്യയിലേക്ക് തിരിച്ചേക്കും.

ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് ലോകകപ്പിൽ പാകിസ്ഥാൻ്റെ ആദ്യ മത്സരം. അതിന് മുൻപായി സെപ്റ്റംബർ 29 ന് ന്യൂസിലൻഡിനെതിരെയും പിന്നീട് ഒക്ടോബർ മൂന്നിന് ഓസ്ട്രേലിയക്കെതിരെയും പാകിസ്ഥാൻ സന്നാഹ മത്സരങ്ങൾ കളിക്കും.

പാകിസ്ഥാൻ ടീം ; പാകിസ്ഥാൻ ലോകകപ്പ് ടീം: ബാബർ അസം (c), ഷദാബ് ഖാൻ (vc), മുഹമ്മദ് റിസ്വാൻ, ഇമാം ഉൾ ഹഖ്, അബ്ദുല്ല ഷഫീഖ്, സൗദ് ഷക്കീൽ, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ , ആഘ സൽമാൻ, ഷഹീൻ ഷാ അഫ്രീദി, ഒസാമ മിർ.