Skip to content

ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ വിജയിച്ച് ഇന്ത്യൻ വനിതകൾ

ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ കരസ്ഥമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ ശ്രീലങ്കയെ തകർത്തുകൊണ്ടാണ് ഇന്ത്യ ഗോൾഡ് മെഡൽ നേടിയത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 117 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാലോവറിൽ 6 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ടിദാസ് സധുവാണ് ശ്രീലങ്കയെ തകർത്തത്. രജ്വേശരി ഗയ്ക്ക്വാദ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45 പന്തിൽ 46 റൺസ് നേടിയ സ്മൃതി മന്ദാന, 40 പന്തിൽ 42 റൺസ് നേടിയ ജെമിമ റോഡ്രിഗസ് എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടൂർണമെൻ്റിലെ ഇന്ത്യയുടെ ആദ്യ ഗോൾഡ് മെഡൽ കൂടിയാണിത്.

സെമി ഫൈനലിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ ഗോൾഡ് മെഡൽ നേടിയിരിക്കുന്നത്. ഏഷ്യൻ ഗെയിംസിലെ പുരുഷ ടീമുകളുടെ മത്സരങ്ങൾ ബുധനാഴ്‌ച്ച ആരംഭിക്കും. ഒക്ടോബർ മൂന്നിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. റാങ്കിങിൽ മുന്നിലായതിനാൽ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിൽ കളിക്കും. റിതുരാജ് ഗയ്ക്ക്വാദാണ് ഇന്ത്യയെ നയിക്കുന്നത്.