Skip to content

ഇത് രാജകുമാരൻ്റെ തേരോട്ടം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലി അടക്കമുള്ളവരെ പിന്നിലാക്കി ഗിൽ

ഇന്ത്യയ്ക്ക് വേണ്ടി തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് യുവതാരം ശുഭ്മാൻ ഗിൽ. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടിയ ഗിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ്. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കോഹ്ലിയും സച്ചിനും അടക്കമുള്ളവരെ ഗിൽ പിന്നിലാക്കി.

മത്സരത്തിൽ 92 പന്തിൽ നിന്നുമാണ് ഗിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരിനൊപ്പം 200 റൺസ് ഗിൽ കൂട്ടിചേർത്തു. 97 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പെടെ 104 റൺസ് നേടിയാണ് ഗിൽ പുറത്തായത്.

ഏകദിന ക്രിക്കറ്റിലെ ഗില്ലിൻ്റെ ആറാം സെഞ്ചുറിയാണിത്. വെറും 35 ഇന്നിങ്സ് കളിച്ചുകൊണ്ടാണ് ആറ് സെഞ്ചുറികൾ താരം നേടിയിരിക്കുന്നത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6 സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന തകർപ്പൻ റെക്കോർഡ് ഗിൽ സ്വന്തമാക്കി.

46 ഇന്നിങ്സിൽ നിന്നും 6 സെഞ്ചുറി നേടിയ ശിഖാർ ധവാനെയും 53 ഇന്നിങ്സിൽ നിന്നും 6 സെഞ്ചുറി കുറിച്ച കെ എൽ രാഹുലിനെയുമാണ് ഗിൽ പിന്നിലാക്കിയത്. വിരാട് കോഹ്ലി 61 ഇന്നിങ്സിൽ നിന്നുമാണ് 6 ഏകദിന സെഞ്ചുറി നേടിയിരുന്നത്.

ഈ വർഷത്തെ ഗില്ലിൻ്റെ അഞ്ചാം ഏകദിന സെഞ്ചുറിയും ഈ വർഷം താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടുന്ന ഏഴാം സെഞ്ചുറിയുമാണിത്. 39 ഇന്നിങ്സ് കളിച്ചുകൊണ്ടാണ് 7 സെഞ്ചുറി ഈ വർഷം ഗിൽ നേടിയിരിക്കുന്നത്. വെറും 22 ഇന്നിങ്സിൽ നിന്നും 5 സെഞ്ചുറി നേടികൊണ്ട് കിങ് കോഹ്ലിയാണ് രണ്ടാം സ്ഥാനത്തുള്ളത്.