Skip to content

ഫൈനലിൽ അവനെയാണ് ഇന്ത്യ ആദ്യം വിളിച്ചത് !! വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ കളിച്ച താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. ഏഷ്യ കപ്പ് ഫൈനലിൽ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്ന വാഷിംഗ്ടൺ സുന്ദറിനെ ഒഴിവാക്കിയാണ് ഇന്ത്യ അശ്വിന് അവസരം നല്കിയത്. ഇപ്പോഴിതാ ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യ ആദ്യം സമീപിച്ചിരുന്നത് അശ്വിനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക്.

ബംഗ്ളാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ അക്ഷർ പട്ടേലിന് പരിക്കേറ്റതോടെയാണ് ഫൈനലിന് മുൻപായി അക്ഷർ പട്ടേലിനെ ഇന്ത്യ ടീമിലെത്തിച്ചത്. ഫൈനലിൽ താരത്തിനെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തു.

എന്നാൽ അക്ഷറിന് പകരക്കാരനായി അശ്വിനെ ടീമിലെത്തിക്കാനായിരുന്നു ഇന്ത്യയുടെ നീക്കമെന്നും പക്ഷേ താൻ മത്സരത്തിനായി തയ്യാറല്ലെന്ന് അശ്വിൻ അറിയിച്ചതോടെയാണ് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടരുകയായിരുന്ന വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ ടീമിലെത്തിച്ചതെന്നും ദിനേശ് കാർത്തിക് വെളിപ്പെടുത്തി.

” ഇക്കാര്യത്തിൽ ഞാൻ ഇന്ത്യൻ ടീം മാനേജ്മെൻ്റിനെ പിന്തുണയ്ക്കുന്നു. സത്യത്തിൽ രവിചന്ദ്രൻ അശ്വിനെയാണ് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിലേക്ക് ആദ്യം വിളിച്ചത്. അവർ തമ്മിൽ അതിനെ പറ്റി ചർച്ചകൾ നടന്നിരുന്നു. എന്നാൽ അശ്വിൻ മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്കൽ ടൂർണമെൻ്റുകൾ കളിച്ചിരുന്ന വാഷിങ്ടൺ സുന്ദറിനെ കളിപ്പിക്കുന്നതാണ് നല്ലതെന്ന് അശ്വിൻ അറിയിച്ചു. സുന്ദർ അന്നേരം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ അവനെ ടീമിൽ ഉൾപ്പെടുത്തി. ”

” അതിന് ശേഷം അശ്വിൻ ചില പ്രാദേശിക ക്ലബ്ബ് മത്സരങ്ങൾ കളിച്ചു. അതിന് ശേഷമാണ് അവനെ തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അവരുടെ ഫസ്റ്റ് ചോയ്സ് അശ്വിൻ തന്നെയായിരുന്നു. ” ദിനേശ് കാർത്തിക് പറഞ്ഞു.