Skip to content

അവനെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കണം !! ഇന്ത്യയ്ക്ക് നിർദ്ദേശവുമായി ഗംഭീർ

ഏഷ്യ കപ്പിലെ ഗംഭീര വിജയത്തോടെ ലോകകപ്പ് പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇപ്പോഴിതാ ലോകകപ്പിന് മുൻപേ ഇന്ത്യൻ ടീമിന് നിർണായക നിർദ്ദേശം നൽകിയിരിക്കുകയാണ് ഗൗതം ഗംഭീർ. ടീമിൽ നിന്നും ആസൂപ്പർതാരത്തെ ഒഴിവാക്കണമെന്നാണ് ഗംഭീർ നിർദ്ദേശിച്ചിരിക്കുന്നത്.

ഏഷ്യ കപ്പിലേക്ക് വരുമ്പോൾ ഇന്ത്യ ഏറ്റവും കൂടുതൽ ആശങ്കപെട്ടത് പരിക്കിൽ നിന്നും മുക്തരായി എത്തുന്ന താരങ്ങൾ ഫോമാകുമോ എന്നതിലായിരുന്നു. തിരിച്ചുവരവിൽ കെ എൽ രാഹുൽ സെഞ്ചുറി നേടിയപ്പോൾ ജസ്പ്രീത് ബുംറയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാൽ ശ്രേയസ് അയ്യർക്ക് ഫോമിൽ എത്താനായില്ലെന്ന് മാത്രമല്ല ഒരേയൊരു മത്സരത്തിൽ മാത്രമാണ് താരം കളിച്ചത്. സൂപ്പർ ഫോർ ഘട്ടത്തിലും ഫൈനലിലും ടീമിൽ പോലും താരം ഉണ്ടായിരുന്നില്ല.

ഇതുപോലെ കളിക്കുമെന്നതിൽ യാതൊരു ഉറപ്പും പറയാനാകാത്ത താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നത് അപകടകരമാണെന്നാണ് ഗംഭീറിൻ്റെ അഭിപ്രായം.

” ഇതൊരു ആശങ്കയാണ്. നിങ്ങൾ ഇത്രയും നാളുകൾ പുറത്തായിരുന്നു. പിന്നീട് ഏഷ്യ കപ്പിൽ മടങ്ങിയെത്തി ഒരു മത്സരം മാത്രം കളിച്ച ശേഷം വീണ്ടും അയോഗ്യനായിരിക്കുന്നു. ഇനി വലിയൊരു ടൂർണമെൻ്റിൽ അവനെ ഉൾപെടുത്തുമെന്ന് ഞാൻ കരുതുന്നില്ല. അയ്യർ ലോകകപ്പ് ടീമിൻ്റെ ഭാഗമാവുകയില്ലെന്നും മറ്റൊരാൾ അവന് പകരക്കാരനായി എത്തുന്നതും നിങ്ങൾക്ക് കാണാനാകും. ലോകകപ്പിൽ എല്ലായ്പ്പോഴും ഫിറ്റായ കളിക്കാരുമായാണ് പോകേണ്ടത്. പ്രകടനം എന്നത് മറ്റൊന്നാണ്. ”

” ലോകകപ്പിനിടെ ഒരു കളിക്കാരന് പരിക്ക് പറ്റിയാൽ എന്തുസംഭവിക്കുമെന്ന് ആലോചിച്ചുനോക്കൂ. അതുകൊണ്ട് തന്നെ അയ്യർ ഏഷ്യ കപ്പിന് ഫിറ്റ് അല്ലയെങ്കിൽ ലോകകപ്പ് ടീമിൻ്റെ ഭാഗമാകുന്നതും പ്രയാസമാണ്. പ്രധാന കാരണം അവൻ്റെ പരിക്കാണ് മറ്റൊന്ന് അവൻ ഫോമിലാണോ അല്ലയോ എന്നും അറിയില്ല. മുൻപ് അവൻ എത്ര മികച്ച ഫോമിൽ ആയിരുന്നാലും അതെല്ലാം ഏഴോ എട്ടോ മാസം മുൻപത്തെ കാര്യമാണ്. ” ഗംഭീർ പറഞ്ഞു.