Skip to content

തീയായി സിറാജ് ! ഫൈനൽ പോരാട്ടത്തിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ തകർന്നുതരിപ്പണമായി ശ്രീലങ്ക. കൊളംബോയിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും മോശം തീരുമനമായി മാറുകയായിരുന്നു. മൊഹമ്മദ് സിറാജിൻ്റെ തീപാറും പന്തുകൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 15.2 ഓവറിൽ 50 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. രണ്ട് താരങ്ങൾ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.

7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തത്. മത്സരത്തിലെ നാലാം ഓവറിൽ മാത്രം നാല് വിക്കറ്റുകൾ സിറാജ് വീഴ്ത്തി. ഹാർദിക്ക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് നേടി.

സൂപ്പർ ഫോറിൽ പാകിസ്ഥാനെ പരാജയപെടുത്തിയ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഫൈനൽ മത്സരത്തിനായി എത്തിയത്. മറുഭാഗത്ത് ഇന്ത്യയാകട്ടെ കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപെട്ടിരുന്നു. എന്നാൽ സിറാജ് ഉൾപ്പടെയുള്ള താരങ്ങൾക്ക് വിശ്രമം നൽകികൊണ്ടാണ് ഇന്ത്യ മൽസരത്തിന് ഇറങ്ങിയിരുന്നത്.