Skip to content

കഴിവും ശക്തിയുമുണ്ട് ! പക്ഷേ അതുകൊണ്ട് മാത്രം കാര്യമില്ല ! ഇന്ത്യൻ ടീമിൻ്റെ പോരായ്മ ചൂണ്ടിക്കാട്ടി മുൻ ന്യൂസിലൻഡ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഇന്ത്യ. ഐസിസി റാങ്കിങിലേക്ക് തന്നെ നോക്കിയാൽ മൂന്ന് ഫോർമാറ്റിലും ആദ്യ മൂന്നിലുള്ള ഒരേയൊരു ടീം ഇന്ത്യയാണ്. എന്നാൽ ശക്തമായ ടീമും കഴിവുള്ള താരങ്ങളും ഉണ്ടായിട്ടും 2013 ന് ശേഷം ഇതുവരെയും ഐസിസി ട്രോഫി വിജയിക്കുവാൻ ഇന്ത്യയ്ക്കായിട്ടില്ല. മറ്റൊരു ലോകകപ്പ് കൂടെ മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യൻ ടീമിൻ്റെ പ്രധാന പോരായ്മ ചൂണ്ടികാട്ടിയിരിക്കുകയാണ് മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൂൾ.

ഇതിന് മുൻപ് 2013 ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി വിജയിച്ച ഐസിസി ടൂർണമെൻ്റ്. പിന്നീട് വിൻഡീസും ശ്രീലങ്കയും അടക്കമുള്ള ടീമുകൾ ഐസിസി കിരീടം നേടിയെങ്കിലും ഇന്ത്യയ്ക്കതിന് സാധിച്ചില്ല.

കഴിവും ടീം ശക്തിയും ഉണ്ടെങ്കിലും സമീപനത്തിലെ പോരായ്മയാണ് ഇന്ത്യയ്ക്ക് ലോകകപ്പുകളിൽ തിരിച്ചടിയാകുന്നതെന്ന് സൈമൺ ഡൂൾ പറഞ്ഞു. ഇന്ത്യ ഭയപെട്ടാണ് കളിക്കുന്നതെന്നും ഇംഗ്ലണ്ടിനെയോ ഓസ്ട്രേലിയയോ നിർഭയത്തോടെ കളിക്കാൻ ഇന്ത്യയ്ക്കാകുന്നില്ലെന്നും ഇപ്പോഴും കണക്കുകൾ വെച്ചുകൊണ്ട് മാത്രമാണ് ഇന്ത്യ കളിക്കുന്നതെന്നും സൈമൺ ഡൂൾ പറഞ്ഞു.

” കഴിവും ലോകത്തിലെ തന്നെ മികച്ച താരങ്ങളും ഇന്ത്യയ്ക്കുണ്ട്. പക്ഷേ ടൂർണമെൻ്റിൽ ശരിയായ സമയങ്ങളിൽ ഭയം കൂടാതെ കളിക്കാൻ അവർക്കാകുന്നില്ല. കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം തന്നെ അവർക്ക് തിരിച്ചടിയായത് അക്കാര്യമാണ്. ”

” കളിക്കളത്തിൽ റിസ്ക് എടുക്കുവാൻ ഇന്ത്യൻ താരങ്ങൾ തയ്യാറാകുന്നില്ല. ആരൊക്കെ എന്തൊക്കെ പറയുമെന്നോ എന്തൊക്കെ അച്ചടക്കിമുന്നോ ടീമിലെ സ്ഥാനത്തെ കുറിച്ച് ചോദ്യം ചെയ്യുമോയെന്ന ആശങ്ക അവരുടെ ഉള്ളിലുണ്ട്. ” സൈമൺ ഡൂൾ പറഞ്ഞു.