Skip to content

ഇന്ത്യൻ ടീമിന് എന്നെ ആവശ്യമാണെങ്കിൽ ഏത് നിമിഷവും ഞാനെത്തും !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന് തന്നെ ആവശ്യമാണെങ്കിൽ ഏത് നിമിഷവും ടീമിന് വേണ്ടി കളിക്കുവാൻ താൻ സജ്ജനാണെന്ന് ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട സീനിയർ താരം.

സീനിയർ താരം രവിചന്ദ്രൻ അശ്വിനാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ വർഷമാണ് അശ്വിൻ അവസാനമായി ഏകദിന ക്രിക്കറ്റ് കളിച്ചത്. കുൽദീപ് യാദവ് എന്ന സ്പെഷ്യലിസ്റ്റിനൊപ്പം രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരെയാണ് സ്പിന്നർമാരായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. ഒരു ഓഫ് സ്പിന്നറോ ലെഗ് സ്പിന്നറോ ഇല്ലാതെയാണ് ഇന്ത്യ ഇന്ത്യൻ മണ്ണിൽ ഇക്കുറി ലോകകപ്പ് പോരാട്ടത്തിനായി ഇറങ്ങുന്നത്.

” ഞാൻ കഴിഞ്ഞ 14-15 വർഷമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു. എനിക്ക് ഒരുപാട് നല്ല മുഹൂർത്തങ്ങൾ കരിയറിൽ ലഭിച്ചു. അതിനൊപ്പം പരാജയങ്ങളും എൻ്റെ കരിയറിൽ ഉണ്ടായിരുന്നു. ഞാൻ ഒരു ദിനം അഭിനവ് ബിന്ദ്രയുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു എനിക്ക് വിജയത്തേക്കാൾ കൂടുതൽ പരാജയമായിരുന്നു ഉണ്ടായിരുന്നതെന്ന് !! ”

” ഈ എനിക്കും വിജയങ്ങളും പരാജയങ്ങളും ഒരുപോലെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് എന്നെന്നും എൻ്റെ ഹൃദയത്തിന് അകത്താണ്. എൻ്റെ സേവനം അടുത്ത ദിവസം ഇന്ത്യയ്ക്ക് ആവശ്യമെങ്കിൽ അടുത്ത ദിവസം തന്നെ ഞാൻ തയ്യാറായിരിക്കും ” അശ്വിൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അശ്വിൻ ഉണ്ടായിരുന്നു. എന്നാൽ ലോകകപ്പിന് പിന്നാലെ താരം ടീമിൽ നിന്നും ഒഴിവാക്കപെട്ടു.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം : രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് സിറാജ്.