Skip to content

തിരിച്ചറിയാൻ പോലുമാകുന്നില്ല !! ആ അപകടത്തിന് ശേഷം ആദ്യമായി പബ്ലിക്കിന് മുൻപിൽ ഇതിഹാസതാരം

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം വിഷമത്തിലാഴ്‌ത്തിയ കാറപകടനത്തിന് ശേഷം ആദ്യമായി പരസ്യമായി പ്രത്യക്ഷപെട്ട് ഇംഗ്ലണ്ട് ഇതിഹാസ താരം ആൻഡ്രൂ ഫ്ളിൻ്റോഫ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പമാണ് പ്രതിഫലം പറ്റാതെ കൺസൾട്ടൻ്റായി അദ്ദേഹം ചേർന്നിരിക്കുന്നത്.

കഴിഞ്ഞ വർഷം ബി ബി സി ടോപ് ഗിയറിൻ്റെ ചിത്രീകരണത്തിനിടെയാണ് കാർ അപകടത്തിൽ ഗുരുതര പരിക്കുകൾ ഫ്ളിൻ്റോഫിന് പറ്റിയത്. അപകടത്തിൽ ക്യാമറ ഉപകരണങ്ങൾ കൊണ്ട് മുഖത്തിനും സാരമായ പരിക്കും അദ്ദേഹത്തിന് പറ്റിയിരുന്നു. പരിക്കിൽ നിന്നും സുഖം പ്രാപിച്ചുവരുന്നതിനൊപ്പം ലോകകപ്പ് മുന്നിൽ കണ്ട് ഇംഗ്ലണ്ട് ടീമിനൊപ്പം അദ്ദേഹം ചേർന്നിരിക്കുന്നത്.

ഇന്നലെ ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ക്യാമറാ കണ്ണുകൾ അദ്ദേഹത്തിൻ്റെ ചിത്രം പകർത്തെടുത്തത്. മുഖത്ത് പരിക്കുകൾ പറ്റിയതിനാൽ പെട്ടെന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹമുള്ളത്. എന്നിരുന്നാലും പബ്ലിക്കിലേക്കുള്ള തിരിച്ചുവരവ് ആരാധകർക്ക് വലിയ സന്തോഷമാണ് സമ്മാനിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിനായി 79 ടെസ്റ്റ് മത്സരങ്ങളും 141 ഏകദിന മത്സരങ്ങളും 7 ടി20 മത്സരങ്ങളും ഫ്ളിൻ്റോഫ് കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 7300 ലധികം റൺസും 400 വിക്കറ്റും അദ്ദേഹം ഇംഗ്ലണ്ടിനായി നേടിയിട്ടുണ്ട്.